അഗ്രഗേറ്ററില് പോസ്റ്റ് വന്നില്ല അതിനാല്‍
ഒറിജിനല്‍ പൊസ്റ്റ് കാണാന്‍ ഇവിടെ ക്ക്ളിക്കുക
ഇത് പൊടിതട്ടിയെടുക്കുന്ന ഒരു ബ്ലോഗ് ആണ്. റാന്റം വാക്കര്‍ എന്ന പോഡ് കാസ്റ്റുമായി ബന്ധപ്പെട്ട എഴുത്തായിരിക്കും ഇവിടെ കാര്യമായും വരിക
2010 ജനുവരി 9, ശനിയാഴ്‌ച
2010 ജനുവരി 5, ചൊവ്വാഴ്ച
ചില IFFK വിശേഷങ്ങള്‍.....
കറുപ്പും നീലയും സന്‍ചികള്‍ തൂക്കി ഫെസ്റ്റിവെൽ ബുക്ക് മുടിക്കെട്ടുമായി കലാഭവനിൽ തൊഴുതുവണങ്ങി എന്റെ കന്നി ഫെസ്റ്റിവെല്‍.... കന്നിയയ്യപ്പന്‍മാര്‍ രണ്ടെണ്ണം കൂടെയും..!!
സ്വാമിയേ ശരണകിംകിയപ്പ, ബര്‍ഗ്ഗപ്പ, മക്ബലപ്പ......!!!!!
അബദ്ധം പിണഞ്ഞു... ഷേവ് ചെയ്തു...ബുദ്ധി.. സോറി.. ബുദ്ധിജീവി ലുക്ക് പോയി..പിന്നെ ജുബ്ബകൊണ്ട് അഡ്ജസ്റ് ചെയ്തു. നികത്താനാവാത്ത മറ്റൊന്ന്.... പെണ്ണ് കൂടെയില്ല.. പിന്നെ എന്ത് IFFK ..!!! എന്ത് ചെയ്യാം അതിനുള്ള പരിതസ്ഥിതി ഇല്ലല്ലോ.....വായനോക്കി നടക്കൽ തന്നെ ശരണം. ത്രിശ്ശൂര്‍ ഫെസ്റിവെല്‍ ആണെങ്കി ഒരു അരക്കൈ നോക്കാമായിരുന്നു. പക്ഷെ സംഗതി തിരുവനന്തപുരമാണു...
അഞ്ജലി മേനോനും ഞങ്ങളുംഎല്ലാം പുതുതായിരുന്നു. പൈസ കൊടുക്കാതെ ഓട്ടൊയില്‍ കയറി പോവുന്നത്.. ഒരു സുഖം തന്നെ.... കൈരളി, ധന്യ-രമ്യ, ക്രിപ, കലാഭവൻ, ന്യൂ... വിലസല്‍ തന്നെ...പോരാത്തതിനു ഞങ്ങളുടെ ഫെസ്റ്റിവെല്‍ റൂമും... പേരാമ്പ്രയായ പേരാമ്പ്രയൊക്കെയുണ്ട് അവിടെ. പിന്നെ കൊടുങ്ങല്ലൂരപ്പന്‍മാരും...പിന്നെയും ന്യൂനപക്ഷക്കാര്‍..മലപ്പുറം, വയനാട്, പാലക്കാട്...മേളം തന്നെ.. ആരും മോശക്കാരല്ല.. നാടകം സിനിമ എന്നിങ്ങനെ എല്ലാമേഖലകളിലുള്ളവരാണു...തട്ടുകട ഭക്ഷണം കട്ടന്‍ ചായ, രാത്രിനടത്തങ്ങള്‍...
ഒരുപാട് കാഴ്ച്ചകള്‍.. അഭിനേതാക്കള്‍, സംവിധായകര്‍... എല്ലാവരുമായും തുറന്നു സംസാരിക്കാനുള്ള അവസരം..പത്മപ്രിയ, അന്‍ജലി മേനോന്‍, രന്‍ഞിത്ത്, രേവതി, അന്‍വര്‍ റഷീദ്, ലാല്‍ജോസ് എന്നവര്‍ക്ക് ഞങ്ങളെ കാണാനും സംസാരിക്കാനുമുള്ള പുണ്യം ലഭിച്ചു.
ഇറാനില്‍നിന്നു തുടങ്ങി. എന്നാല്‍ അത് ക്ളച്ച് പിടിച്ചില്ല. ഉല്‍ഘാടന ചിത്രവും ഒരൊഴുക്കന്‍ മട്ടായിരുന്നു. രണ്ടാം ദിവസം ചാര്‍ജ്ജ് ആയി. The other bank.... കസക്കിസ്ഥാന്‍ സിനിമ. അതിര്‍ത്തി, ഭാഷ പ്രശ്നങ്ങള്‍ ഒരു കോങ്കണ്ണനായ ബാലനിലൂടെ... നന്നായിരുന്നു..
അല്‍ഭുതപ്പെടുത്തിയത് true noon തന്നെ.. ലളിതം സുന്ദരം...... അത് കണ്ടപ്പോള്‍ തീരുമാനിച്ചു. മേളയിലെ ചിത്രം ഇത് തന്നെ....ബന്ധങ്ങള്‍ക്കിടയിലുള്ള വേലികള്‍.. മതിലുകളല്ല... കുഴിബോംബിനാല്‍ ചുറ്റപ്പെട്ട വേലികള്‍.. ഒരു ഗ്രാമം പെട്ടെന്നു രണ്ട് രാജ്യങ്ങലുടെ അതിര്‍ത്തിയാവുന്നു...വരനും വധുവും രണ്ട് രാജ്യങ്ങളില്‍, അധ്യാപകനും കുട്ടികളും, ക്രിഷിക്കാരനും വ്യാപാരിയും.... ഒരു വേലിക്കപ്പുറമിപ്പുറം പങ്കു വക്കുന്നു.. പ്രണയം, അറിവ്, സാധനങ്ങള്‍...
പെന്നെക്കിന്‍റെ ഒരു സിനിമ കണ്ട് വട്ടായി.... അടുത്തത് (ploy) നന്നായിരുന്നു..... ആന്‍റിക്രൈസ്റ്റ് കാണാനായില്ല. കൂടെയുള്ള കന്നിസ്വാമിമാര്‍ കണ്ട് പേടിച്ചു. കിംകിയുടെ dream അടിയുണ്ടാക്കി കണ്ടു.. മനോഹരം വ്യത്യസ്തം....മലയാളം കണ്ടത് 'സൂഫി പറഞ്ഞ കഥ' മാത്രം.... നിരാശ.....

ജപ്പാനീസ് സംവിധായകനായ Mikiko Naruse ന്‍റെ രണ്ട് സിനിമകള്‍ കണ്ടു.. രണ്ടും സ്ത്രീപക്ഷ സിനിമകള്‍...അംപതുകളിലെ ജപ്പാന്‍ സമൂഹ ചിത്രവും... ക്യൂബന്‍ ക്ളാസിക് ആയ ലാസ്റ്റ് സപ്പര്‍ കണ്ടു. ഉറങ്ങാന്‍ വേണ്ടി തീയറ്ററില്‍ കേറിയതായിരുന്നു ക്ഷീണം കാരണം. പക്ഷെ ഞട്ടിപ്പോയി...തികച്ചും കീഴാളരുടെ , നീഗ്രോകളുടെ , ദളിതരുടെ പക്ഷത്തു നില്‍ക്കുന്ന ഒന്ന്...... തകര്‍ത്തുകളഞ്ഞു...
ഇറാക്കില്‍നിന്നുള്ള വിസ്പര്‍ വിത്ത് ദ വിന്‍ഡ് ഗംഭീരമായിരുന്നു. പലപ്പോളും നാം മറന്നു പോകുന്ന കുര്‍ദ്ദ് പ്രശ്നം.......അനിര്‍വചനീയമായ ഫോട്ടോഗ്രാഫി... the time that remains ഉം ലാസ്റ്റ് സപ്പറിന്‍റെ അനുഭവമാണു തന്നത്. വിശ്രമിക്കാന്‍ പോയി. അസ്വസ്ഥനായി മടങ്ങി... ഗാസ......യുദ്ധ മുറവിളികളുടെ പ്രേതാലയം....പട്ടാളക്കാര്‍ ഒരു നാട്ടിന്‍പുറത്തെ പെണ്‍കുട്ടിയോട് പറയുന്നു കറങ്ങാതെ വീട്ടില്‍ പോ.. അവള്‍ തിരിച്ചടിക്കുന്നു... വീട്ടിലേക്ക് മടങ്ങേണ്ടത് നിങ്ങളാണു........!!!
'മസാഞ്ചലസ്' ഒരു വിപ്ലവത്തിന്‍റെ കഥയാണു. അവസാനമൊഴികെ എല്ലായിടത്തും ഒരു ഇടതു ബോധം ജ്വലിപ്പിച്ചിട്ടുണ്ട്. ഫ്ലൈ ഇന്‍ ദ ആഷസ് ഉം നന്നായിരുന്നു. എബൗട്ട് എല്ലി, മൈ സീക്രട്ട് സ്കൈ തുടങ്ങിയ ചില സിനിമകള്‍ നഷ്ട്ടപ്പെട്ടു. ലൗ അറ്റ് ദ വീക്ക് എന്‍ഡ് പോലുള്ള സിനിമകള്‍ എന്തിനുവേണ്ടി എടുത്തു എന്നുപോലും സംശയം തോന്നി. പണ്ടാരാണ്ടോ ഫെസ്റ്റിവെലിനെ "ഫാമിലിയായി 'എ' പടങ്ങള്‍ കാണാവുന്ന സ്ഥലം" എന്നു പറഞ്ഞത് ഓര്‍ത്തു പോയി.സിനിമക്ക് വേണ്ടിയുള്ള ശരീര പ്രദര്‍ശനമല്ല; ശരീര പ്രദര്‍ശനത്തിനുള്ള സിനിമ!!!!
സിനിമകളുടെ അനുഭവം വച്ച് നോക്കുംമ്പോള്‍ ഇതു ത്രിശ്ശുര്‍ ഫെസ്റ്റിവെലിനടുത്ത് വരില്ലെങ്കിലും ഒരു വ്യത്യസ്തമായ സിനിമ അന്തരീക്ഷം തരാന്‍ IFFK ക്ക് കഴിഞ്ഞു. മുഴുവന്‍ സിനിമയില്‍ ജീവിച്ച ഒരാഴ്ച... ചര്‍ച്ചകളും കാഴ്ചകളും എല്ലാം സിനിമ തന്നെ... അവസാനം സംഘാടകരില്‍ പ്രധാനിയായ ബീന പോളിനോട് നന്ദിയും പറഞ്ഞ് മലയിറങ്ങി...
എല്ലാ സുഹ്രുത്തുക്കളോടും അടുത്ത ഫെസ്റ്റിവെലില്‍ കാണാം എന്നു ആത്മാര്‍ഥമായി യാത്രപറഞ്ഞ് ഭൂമിയിലേക്ക്..ഒരുപാട് പുതിയ ജീവിത കാഴ്ചകളുമായി...
2009 ഡിസംബർ 30, ബുധനാഴ്‌ച
ഒരു കന്യകക്ക് പറയാനുള്ളത്
കാല്‍കളില്‍ സൂചി മുനകൊണ്ട് കുത്തുന്നു
കാലം തെറ്റിയ കോടമഞ്ഞ്.
ഇന്നലത്തെക്കഥകളിലിമ്മഞ്ഞ്
അന്നദാതാവായ് പിറന്നിരുന്നു.
ആകെത്തണുത്തിട്ടാവേശമൂര്‍ഛയാല്‍
വാതിലില്‍ തട്ടുന്ന കൈകളോട്,
ഒന്നു കഴിഞ്ഞതാണെന്നും വേണെങ്കില്‍
ഗാന്ധിയെക്കൂതുതല്‍ വേണമെന്നും
തന്റേടിയായ് പുലംപിയിരുന്നു.
ഇന്നു മഞ്ഞിലുള്ളാകെപ്പൊള്ളുംപോള്‍
വാതിലെല്ലാം മലര്‍ക്കെ തുറക്കിലൂം
കാണുന്നില്ലൊരു പട്ടിയെയും.
ആളുകള്‍ വന്നും പോയുമിരുന്നൊരു
വീടിന്നനാഥമായ് നില്‍പ്പു മാത്രം.
എങ്കിലുമപ്പുര്‍ത്തിടവഴിയിലൂടെ-
യടക്കം പറഞ്ഞ് ചിരികള്‍ പോകും.
ഭൂതകാലത്തിലെ മാദകലീലകള്‍
ഭൂതങ്ങളായിന്നും വേട്ടയാടും.
ഇരവിന്റെയുന്‍മാദ യാമത്തിലുമന്ന്
കത്തിപ്പടര്‍ന്നത് കാമമല്ല.
ഏറ്റുവാങ്ങീ ഒരു മുഴുഗ്രാമത്തിന്‍
കാമനതകളല്ല; വന്യതകള്‍.
ഇന്നന്ധകാരത്തില്‍ വീടിന്നകത്തളം
വന്യജീവി സങ്കേതമാണു
ഉടലില്ല ഉയിരില്ല പ്രേതങ്ങളാണവ
തുടരെത്തുടരെന്നെ ഭോഗിക്കുന്നു.
എത്രയുറക്കെയാഴത്തിലായിട്ടും
ഒരുചെറുപോറലുമേല്‍ക്കാതെ നില്‍പ്പുണ്ട്
കന്യകാത്വത്തിന്റെ നേര്‍ത്ത പാട.....
2009 നവംബർ 28, ശനിയാഴ്‌ച
രണ്ട് പ്രവാസങ്ങള്‍
അറബിക്കൊട്ടാരങളില്‍
ശീതീകരണ മുറികളിലിരുന്നു
ഒരു പ്രവാസി വേദനപ്പെടുന്നു.....
നൊസ്റാള്‍ജിയ...... നാട്, പുഴ, പച്ചപ്പ്...
ഒന്നു ഓര്‍ത്ത് കുളിരുകൊള്ളാം
അപ്പുറം കെട്ടിടച്ചുടുകട്ടകള്‍ നിരത്തി
ഉഷ്ണത്തുള്ളികള്‍ തൊണ്ടയില്‍ തട്ടി പുറത്ത് വരുന്നു
പൊളിയാന്‍ നില്‍ക്കും കൂര, ചുമച്ച് ഛര്‍ദ്ദിക്കുന്ന അമ്മ, പ്രതീക്ഷയോടെ പെങ്ങള്‍....
ചുടുകട്ടകള്‍ക്ക് വേഗം കൂടുന്നു
ശീതീകരണ മുറികളിലിരുന്നു
ഒരു പ്രവാസി വേദനപ്പെടുന്നു.....
നൊസ്റാള്‍ജിയ...... നാട്, പുഴ, പച്ചപ്പ്...
ഒന്നു ഓര്‍ത്ത് കുളിരുകൊള്ളാം
അപ്പുറം കെട്ടിടച്ചുടുകട്ടകള്‍ നിരത്തി
ഉഷ്ണത്തുള്ളികള്‍ തൊണ്ടയില്‍ തട്ടി പുറത്ത് വരുന്നു
പൊളിയാന്‍ നില്‍ക്കും കൂര, ചുമച്ച് ഛര്‍ദ്ദിക്കുന്ന അമ്മ, പ്രതീക്ഷയോടെ പെങ്ങള്‍....
ചുടുകട്ടകള്‍ക്ക് വേഗം കൂടുന്നു
2009 നവംബർ 14, ശനിയാഴ്‌ച
ചിലപ്പോഴെങ്കിലും
പുറ്റു മൂടിക്കിടക്കുന്ന മുറിവിനെ
തുറന്നു വിട്ടപ്പോള്
ഒരുസമുദ്രമതില്‍നിന്നു
കുത്തിയൊലിച്ചു വന്നു............
തുറന്നു വിട്ടപ്പോള്
ഒരുസമുദ്രമതില്‍നിന്നു
കുത്തിയൊലിച്ചു വന്നു............
2009 ഓഗസ്റ്റ് 24, തിങ്കളാഴ്‌ച
ഉസ്ക്കൂള്‍ പോക്ക് ..........
മഴനനഞ്ഞൊലിചിറങ്ങി-
ച്ചളിവെള്ളം ചവിട്ടി ച്ചളിപ്പന്ത് കളിച്ച്
ചേമ്പിൻ കുടക്കുള്ളിലും നനഞ്ഞൊട്ടി
പരീക്ഷപ്പേപ്പർക്കപ്പലൊഴുക്കി
കപ്പൽച്ചേതം വന്ന നാവികനായി
പാടൊം തോടുമൊന്നായതിൽ വാഴപ്പിണ്ടിയിറക്കി
ഒരു ഗട്ടറിനെയും കൂസാത്ത സൈക്കിൽട്ടയർ വണ്ടിയുരുട്ടി
ഉസ്കൂൾ പന്തലിൽ എത്തണേനു പകരം
കതകടച്ച് കമ്പ്യുട്ടർ ഗെയിം കളിച്ച്
ഉള്ളിൽ കാറ്റുതട്ടാ ഷൂവണിഞ്ഞ്
മോഡൽ പേപ്പറിൽ ഡാഡീഡെ സൈൻ വാങ്ങി
സർക്കാർപ്പിള്ളേർക്കു നേരെ ഗട്ടർച്ചെളി തെറിപ്പിക്കുന്ന ബസ്സിൽ
ഫൈവ്സ്റ്റാർ സ്കൂളണയാനും വേണം ഒരു ഭാഗ്യം.......!!
2009 ജൂലൈ 28, ചൊവ്വാഴ്ച
ആത്മഹത്യ
ഈ ചിരികൾക്കിടയിലെ നിശ്ശബ്ദതയെ
ഞാൻ ഞാൻ ഭയക്കുന്നു
കാരണം
അപ്പോൾ ഇരുട്ട് എന്നെ നോക്കി ചിരിക്ക്ന്നു.
ഈ വാക്കുകൾക്കിടയിലെ മൗനത്തെയും എനിക്ക് പേടിയാണു.
എന്തെന്നാൽ
ഞാനതിൽ ആർത്തിരംബുന്ന ഒരു കടൽ കാണുന്നു.
നീ എന്നെയൊർത്ത് കരയരുത്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)