ഓം ഹ്രീം കുട്ടിച്ചാത്താ.......
കഴിഞ്ഞ നാലഞ്ച് ശതകങ്ങളായി നമ്മെ കാത്തു രക്ഷിക്കുന്ന മായാവി നിങ്ങളെയെല്ലാം അനുഗ്രഹിക്കട്ടെ.....
അനുദിനം വള ര്‍ന്നു വരുന്ന ശാസ്ത്ര പുരോഗതിയെക്കുറിച്ചാണു നാം ഇവിടെ പറയാനുദ്ദേശിക്കുന്നത്. എത്ര വലിയ കണ്ടുപിടിത്തമായാലും ശരി അത് മായാവി കഥകളിൽ മുന്നേ പറഞ്ഞ് വച്ചിട്ടുള്ളതാണ്. ഇത് ഒരു മഹാൽഭുതമല്ല എന്ന് നമുക്കറിയാം. എന്തെന്നാല്‍ വര്‍ഷങ്ങളായി നാം മായാവി കടാക്ഷത്തില്‍ കഴിയുന്നവരും അവന്റെ ത്രികാലജ്ഞാനത്തെക്കുറിച്ച് അറിവുള്ളവരുമാണല്ലോ..... എന്നാലും അജ്ഞര്‍ക്കായി നാം ആ സാമ്യങ്ങള്‍ വിവരിച്ചു കൊടുക്കണമല്ലോ...
1. മായാവി എല്ലായിടത്തും പറന്നുകളിക്കുന്ന ഒരു ചലിച്ചുകൊണ്ടിരിക്കുന്ന സംഭവമാണ് -- All molecules are in a state of vibration.
2. മായാവിയെ ഒരിക്കലും നശിപ്പിക്കാനാവില്ല --- Law of conservation of energy
3.മായാവിയെ എളുപ്പത്തില്‍ പിടിക്കാനാവില്ല --- uncertainty principle
4. മായാവീടെ കൂടെ എപ്പോഴും മന്ത്രവടി കാണും --- particle property of waves
5. കേറടാ മായാവീ കുപ്പിയില്‍ എന്നു പറഞ്ഞാല്‍ മായാവി പുകയായി കുപ്പിയില്‍ കേറും-- dual nature of particle and waves
6. ലുട്ടാപ്പീടെ കുന്തം---- vector quantity
7. ഭീം ഭോം നീളട്ടെ --- ladder or creation operator in QM
8. മന്ത്രം ചെല്ലുംപോള്‍ ലുട്ടാപ്പിക്ക് കനം കൂടി കുന്തത്തീന്നു വീഴുന്നത്--- creation of Higgs boson to produce Higgs field which gives the mass for quarks
9. കുട്ടൂസനും ഡാകിനിയും ലുട്ടാപ്പിയും ചേര്‍ന്ന കുടുംബം-- up, down and charm quarks to produce baryons
10. രാജൂനും രാധക്കും അപകടം പറ്റിയാല്‍ മായാവി ഉടന്‍ അറിയുന്നത് ---- റഡാര്‍ സംവിധാനം
11. കാര്യങ്ങള്‍ മുങ്കൂട്ടി അറിയുന്നത് --- ടാക്കിയോണുകള്‍ മുഖേന
12. ഇവിടെ നിന്നു വടി വീശിയാല്‍ ഒരുപാടകലെ ഫലം കിട്ടുന്നത്-- Quantum entanglement
13. ഡാകിനിയുടെ ചുരുണ്ട മുടി----String theory
14. മായാവിയെ അടക്കുന്ന കുപ്പി -- തമോഗര്‍ത്തം
15. മന്ത്രം ജപിച്ചാല്‍ എത്ര അകലെയെങ്കിലും മായാവി കേള്‍ക്കുന്നത്---resonance of sound
16. മായാവീടെ വാല്‍--- ധൂമകേതുക്കളുടെ burning tail
എനിയുമുണ്ട് ഒരുപാട്. പറഞ്ഞാ തീരില്ല... മായാവി വിലാസം .എല്ലാം അവന്റെ കളികളല്ലേ....