Click here for Malayalam Fonts

2010, മാർച്ച് 3, ബുധനാഴ്‌ച

ഹെയ്തി- ഒരു മരണം കൂടി


ദൂരദര്‍ശനത്തിന്റെ മായക്കാഴ്ച്ചകളില്‍

സുഖ ശീതള സോഫയിലൊരു

പ്രാതലിന്നാലസ്സ്യവുമായി

വെറുതേയിരിക്കുംപോള്‍

നേര്‍ക്കാഴ്ച്ചയൊന്നുള്ളില്‍ക്കയറി,

ദഹിക്കാത്ത ദോശയില്‍ക്കലര്‍ന്ന്,

വിഷംതീണ്ടി ഞാന്‍ മരിക്കുന്നു.

6 അഭിപ്രായങ്ങൾ:

ചിത്രഭാനു Chithrabhanu പറഞ്ഞു...

ഒരായിരം പേര്‍ ഒരു നേരത്തെ ആഹാരത്തിനായി ഒരു ലോറിയിലേക്ക് പായുന്ന കാഴ്ച്. ഭക്ഷണത്തിനായി പരസ്പരം ആക്രമിക്കുന്ന കാഴ്ച്. എവിടെയാണു നമ്മളിലുണ്ടായിരുന്ന ലോക മാനവന്‍????? സ്വന്തം പ്രാതലിന്‍റെ സുരക്ഷിതത്വത്തില്‍ നമുക്ക് എത്രകാലം സമാധാനിക്കാനാകും...??????

Seema Menon പറഞ്ഞു...

സമാധാനിക്കരുത് നാം. ഹൈതിക്കായൊ, എതിയോപ്പിയക്കായോ, സ്വന്തം വയനാട്ടിനായോ ഒരു ദോശക്കഷ്ണം പോലും മാറ്റി വക്കാത്തവൻ ഒരിക്കലും സമാധാനം അറിയരുത്.
വാക്കുകളുടെ തീഷ്ണത മനസ്സിൽ തട്ടി. അഭിനന്ദനങൾ!

രാജേഷ് കെ ആർ പറഞ്ഞു...

ഈ കവിതയില്‍ കളയാന്‍ ഒന്നുമീല്ല...ടച്ചിങ്ങാണ്....വിഷം തീണ്ടാതിരിക്കാന്‍ കുറേനാളായി ഞാന്‍ പത്രം വായന നിര്‍ത്തിവച്ചിരുന്നു....പക്ഷെ കണ്ണടച്ച് ജീവിക്കാനാകുമൊ...

മനു പറഞ്ഞു...

ദിവസങ്ങള്‍ക്കു ചൂടേറി വരുന്നു...

sarath mj പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
sarath mj പറഞ്ഞു...

..................!!

there is no words to say...