Click here for Malayalam Fonts

2011, മാർച്ച് 5, ശനിയാഴ്‌ച

നിഷ്കാസിതർ

ഒരു വിലാപം പോലുമില്ലാതെ
ഒരു ജനത പടിയിറങ്ങുന്നു

വിശപ്പിന്റെ വിളികള്‍ക്ക്
യന്ത്രങ്ങള്‍ കാതോര്‍ക്കുന്നേയില്ല

നാഗരിക വെളിച്ചത്തിന്റെ നിഴല്‍പ്പരപ്പിലൂടെ
അവര്‍ നിശ്ശബ്ദരായി നടന്നു പോകുന്നു.
അവരുടെ കണ്ണിലെ കനലേറ്റാല്‍
ഈ വെളിച്ചത്തിന് തീപിടിച്ച്
ഒരു നഗരാഗ്നി തന്നെ പടര്‍ന്നേക്കാം...

പക്ഷെ കനലൊതുക്കി ഇരുളിലൂടെ
ശാന്തമായി അവര്‍ പോകുന്നു.

അഹന്തയോടെ നിയോണ്‍ വെട്ടങ്ങള്‍
പുതുയുഗങ്ങളെ കൊണ്ടാടുന്നു.

ഇവര്‍ എല്ലാവരാലും മറക്കപ്പെട്ടവര്‍
കാലത്തില്‍ നിന്നും
നിഷ്കാസനം ചെയ്യപ്പെട്ടവര്‍

ഗണിതയന്ത്രങ്ങളില്‍ അവരുടെ
സമയ സൂചികള്‍ പിന്നോട്ട് ചലിപ്പിച്ച്
ആര്‍ത്തുല്ലസിച്ച്
നഗരമവരെയാത്രയാക്കുന്നു.

നെന്‍മണി കൊഴിഞ്ഞ് കതിരു പൊന്തി
പഴുത്തു നില്‍ക്കുന്ന പാടം പോലെ
പുതു ലോകങ്ങള്‍ വളര്‍ന്നുകൊണ്ടേയിരിക്കുന്നു.

6 അഭിപ്രായങ്ങൾ:

ചിത്രഭാനു Chithrabhanu പറഞ്ഞു...

കാലത്തിൽ നിന്നും നിഷ്കാസനം ചെയ്യപ്പെട്ടവർക്ക്....
അച്ഛന്...

ചിത്രഭാനു Chithrabhanu പറഞ്ഞു...

ഭാനു കളരിക്കലിന്റെ "ആണിപ്പഴുതുകൾ" http://jeevithagaanam.blogspot.com/2010/03/blog-post_2628.html എന്ന കവിതക്ക് മറുപടിയെഴുതാനിരുന്നതാണ് അത് ഇങ്ങനെയായി... നന്ദി.

ഭവ്യപവിഴം പറഞ്ഞു...

ithezhuthan pettennundaya prachodhanam?????

ഭാനു കളരിക്കല്‍ പറഞ്ഞു...

ചിത്രഭാനുവിന്റെ കവിത വേദനകളുടെ ആഴത്തിലേക്ക് ആഴ്‌ന്നു ചെന്നിരിക്കുന്നു. എന്റെ കവിതയെക്കാള്‍ അര്ഥ പൂര്‍ണവും സംവേദാനാല്മകവുമായി തീര്‍ന്നിരിക്കുന്നു. നന്ദി ചിത്രഭാനു. എന്റെ ഹൃദയം ഞാന്‍ ഈ കവിതയോട് ചേര്‍ത്തുവെച്ചു.

ചിത്രഭാനു Chithrabhanu പറഞ്ഞു...

Read the poem in the link given above. I was about to comment for that.. in turn reached here. May be these are the words which bounced back (within me) many times without getting a form. Bhanu's poem made a form to it. Thus happened

ചിത്രഭാനു Chithrabhanu പറഞ്ഞു...

നന്ദി ഭാനൂ. ഭാനുവിന്‍റെ കവിത വായിച്ചില്ലായിരുന്നെങ്കില്‍ ഞാനിതൊരിക്കലും എഴുതുമായിരുന്നില്ല. അതത്രയും കൊണ്ടു എനിക്ക്. ഒരു പെര്‍ട്ടര്‍ബേഷന്‍. അതായിരുന്നു മോചനം കിട്ടാതെ കിടക്കുന്ന ഈ വരികള്‍ക്കും വേണ്ടിയിരുന്നത്. നന്ദി