Click here for Malayalam Fonts

2010, മേയ് 26, ബുധനാഴ്‌ച

ബലി


നനഞ്ഞൊലിച്ച്
ഒരു
കാക്ക പറന്നു പോയി.

വെള്ളമണലില്‍
എള്ളിന്‍ കറുപ്പുപകര്‍ന്നു.

രണ്ടു നീര്‍ത്തുള്ളികൂടി
പുഴയെടുത്തു.

അകലങ്ങളിലെവിടെനിന്നോ
ഒരു നനഞ്ഞ കയ്യടി പ്രതിദ്ധ്വനിച്ചു.

4 അഭിപ്രായങ്ങൾ:

ബിജുകുമാര്‍ alakode പറഞ്ഞു...

നാനോയുടെ കാലമായതുകൊണ്ടാണോ ഇത്ര കുഞ്ഞു(ണ്ണീ) കവിതകള്‍ ?

Kalavallabhan പറഞ്ഞു...

ചിത്രം നന്നായി വരച്ചു.
എന്നാലും ബിജുകുമാറിനും ജയ് വിളിക്കുന്നു.

ചിത്രഭാനു Chithrabhanu പറഞ്ഞു...

:) വാക്കുകളുടെ അമിതപ്രയോഗം ഇഷ്ടമില്ലാത്തതിനാലാകാം ഇങ്ങനെ. ണ്ണീ ?
പൊതുവെ എനിക്ക് കുഞ്ഞുണ്ണി സ്വാധീനം ഒട്ടുമില്ല. ഈ വരികളിൽ അങ്ങനെ തോന്നാൻ സ്വാഭാവികമായി സാധ്യത് ഒന്നുമില്ലെന്നാണ് എന്റെ വിശ്വാസം. നിങ്ങൾ പറയൂ

എന്‍.ബി.സുരേഷ് പറഞ്ഞു...

ബലിയുടെ വിഷ്വലുകള്‍.

ആത്മബലിയാണെങ്കിലോ?