1
ചിപ്പികള്‍ കോര്‍ത്ത് മാലയിട്ടു നടക്കുമ്പോള്‍
ആരറിഞ്ഞു അതിലൊരു
കടല്‍ വറ്റിക്കിടപ്പുണ്ടെന്ന്.....
ഇല്ല. ഞാനിനി മഴവില്‍നിറങ്ങളെ
തേടിയലയില്ല
ആ അരിവാള്‍ മൂര്‍ച്ഛയില്‍
ഞാനറുക്കപ്പെട്ടാലോ....
2
എന്ത്....
ഞാനെന്തിനീ
മഞ്ചാടി മണികള്‍ പെറുക്കുന്നുവെന്നോ...
അതില്‍ നാം
പരസ്പരം നഷ്ടപ്പെടുത്തിയ കാലം
ഒളിച്ച് കിടപ്പുണ്ട്
അടവെച്ചടവെച്ചതിനെയെനിക്ക്...
ക്ഷമിക്കണം..
നമുക്ക് വിരിയിക്കണം.
3
വാക്കുകള്‍ക്കിടയില്‍ നീകുറിക്കുന്ന
മൗനത്തിലൂടെയാണ്
ഞാന്‍
നിന്നെ കേള്‍ക്കുന്നത്
4
വഴിവിളക്കുകള്‍ നമുക്കെന്താണ് നല്‍കുന്നത്..?
വെളിച്ചം?
വഴി?
ജീവിതം?
അല്ല
ഇരുള്‍നിറഞ്ഞ യാത്രയില്‍
വഴികള്‍ നല്‍കുന്ന
സ്നേഹോപഹാരങ്ങളാണ്
ഈ വഴിവിളക്കുകള്‍
12 അഭിപ്രായങ്ങൾ:
അഭിപ്രായങ്ങള്‍ തുറന്നെഴുതുമല്ലോ.....
വഴിവിളക്കുകള്‍ നമുക്കെന്താണ് നല്‍കുന്നത്..?
വെളിച്ചം?
വഴി?
ജീവിതം?
അല്ല
ഇരുള്‍നിറഞ്ഞ യാത്രയില്‍
വഴികള്‍ നല്‍കുന്ന
സ്നേഹോപഹാരങ്ങളാണ്
എന്തൊരു ചിന്തകള്‍!!
ആദ്യത്തെ വരികള്‍ എവിടേയോ വായിച്ചഇട്ടുണ്ട്. പലരും എഴുതിയിട്ടുണ്ട് അത്, പല തവണ.
ബാക്കിയുള്ളവ നന്ന്
:-)
നന്നായിരിക്കുന്നു.
all the best..
ചിപ്പികള്‍ കോര്‍ത്ത് മാലയിട്ടു നടക്കുമ്പോള്‍
ആരറിഞ്ഞു അതിലൊരു
കടല്‍ വറ്റിക്കിടപ്പുണ്ടെന്ന്.....
മനോഹരമായ കവിത....
നല്ല കവിതകള്‍ വരുന്നുണ്ടല്ലോ . . നാടു വിട്ടതു കൊണ്ടാണോ ..?
>> ഇല്ല. ഞാനിനി മഴവില്‍നിറങ്ങളെ
തേടിയലയില്ല
ആ അരിവാള്‍ മൂര്‍ച്ഛയില്‍
ഞാനറുക്കപ്പെട്ടാലോ.... <<
നല്ല വരികള്‍..
ഇഷ്ടായിട്ടോ...
വാക്കുകള്‍ക്കിടയില്‍ നീകുറിക്കുന്ന
മൗനത്തിലൂടെയാണ്
ഞാന്‍
നിന്നെ കേള്‍ക്കുന്നത്
മൗനം വാചാലം അല്ലേ :)
ഞാനും എഴുതിയിട്ടുണ്ട് ഇതേ അര്‍ത്ഥത്തില്‍ ചിലത്
http://rehnaliyu.blogspot.com/2007/11/blog-post.html
വഴിവിളക്കുകള്‍ നമുക്കെന്താണ് നല്‍കുന്നത്..?
വെളിച്ചം?
വഴി?
ജീവിതം?
അല്ല
ഇരുള്‍നിറഞ്ഞ യാത്രയില്‍
വഴികള്‍ നല്‍കുന്ന
സ്നേഹോപഹാരങ്ങളാണ്
ഈ വഴിവിളക്കുകള്‍
കൊള്ളാം.
നന്ദി പ്രോത്സാഹനങ്ങൾക്ക്, വിമർശനങ്ങൾക്കും
നല്ല കവിത...
മലയാളിത്തമുള്ള മനോഹരമായ കവിത.
ഇനിയും ഇതു പോലുള്ള കവിതകളും, കഥകളും പ്രതീക്ഷിക്കുന്നു...
ആശംസകള്‍ നേര്‍ന്നുകൊണ്ട്...
സസ്നേഹം...
അനിത
JunctionKerala.com
nannayittund...expecting much more.....
great one....! heart-felt congrats
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ