മഴനനഞ്ഞൊലിച്ചിറങ്ങി-
ച്ചളിവെള്ളം ചവിട്ടിച്ചളിപ്പന്ത് കളിച്ച് ചേമ്പി കുടക്കുള്ളിലും നനഞ്ഞൊട്ടി
പരീക്ഷപ്പേപ്പര്‍ ക്കപ്പലൊഴുക്കി
പാടൊം തോടുമൊന്നായതില്‍ വാഴപ്പിണ്ടിയിറക്കി
ഒരു ഗട്ടറിനെയും കൂസാത്ത സൈക്കിള്‍ട്ടയര്‍ വണ്ടിയുരുട്ടി
ഉസ്കൂള്‍ പന്തലില്‍ എത്തണേനു പകരം
കതകടച്ച് കമ്പ്യുട്ടര്‍ ഗെയിം കളിച്ച്
ഉള്ളില്‍ കാറ്റുതട്ടാ ഷൂവണിഞ്ഞ്
മോഡല്‍ പേപ്പറില്‍ ഡാഡീഡെ സൈന്‍ വാങ്ങി
സര്‍ക്കാര്‍പ്പിള്ളേര്‍ക്കു നേരെ ഗട്ടര്‍ച്ചെളി തെറിപ്പിക്കുന്ന ബസ്സില്‍
ഫൈവ്സ്റ്റാര്‍ സ്കൂളണയാനും വേണം ഒരു ഭാഗ്യം.......!!
11 അഭിപ്രായങ്ങൾ:
മുംപ് പോസ്റ്റിയതാണ്. ഉസ്കൂള്‍ സമയല്ലേ... ഒന്നുകൂടെ പോസ്റ്റാമെന്ന് വിചാരിച്ചു!!!! അഭിപ്രായം പറയുമല്ലോ.......
നമ്മള്‍ അനുഭവിച്ചതൊക്കെ ഇനിവരുന്നവരും അനുഭവിക്കണമെന്നു വാശി വേണോ?
ഭാഗ്യം കുട്ടികള്‍ അനുഭവിക്കട്ടെ.എല്ലാ കുട്ടികള്‍ക്കും ഈ ഭാഗ്യം കിട്ടുന്നില്ലല്ലോ എന്നതാണ് കഷ്ടം.
ഭാഗ്യം പരമ ഭാഗ്യം. മണ്ണിൽ ചവിട്ടേണ്ട, മഴ നനയേണ്ട. എല്ലായിടത്തും ക്രിത്രിമ പരവതാനികൾ വിരിച്ച ലോകമാണവർക്ക്.... മൈന ഉമൈബാൻ പറയുന്ന പോലെ നിങ്ങളുടെ കുട്ടി ഒരു തേരട്ടയെ കണ്ടിട്ടുണ്ടോ.... തോടും പാടോം ഒന്നായത് കണ്ട കൂട്ടിക്കളുടെ മാതാപിതാക്കൾ ഈ ബൂലോകത്തിൽ കാണാൻ കിട്ടുമോ.... ഇതൊക്കെ ഇന്നത്തെ കുട്ടികൾ അനുഭവിക്കണോ എന്നു ചോദിച്ചാൽ..... എത്ര ഗൌതമന്മാർ ഉണ്ടാവും ഈ തലമുറയിൽ? ഞാനും കൊച്ചു കുടുംബവും എന്റെ കമ്പ്യൂട്ടറും എന്ന ഇൻഡ്വിജലിസത്തിന്റെ കാലത്ത് ഈ പഴഞ്ചൻ നൊസ്റ്റാൾജിയകൾക്ക് ഒക്കെ എന്ത് സ്ഥാനം... അല്ലേ........
ചിത്രഭാനു അവര്‍ വലുതാവുമ്പോ അവര്‍ക്ക് ഓര്‍മ്മിക്കാന്‍ നൊസ്റ്റാള്‍ജിക് ആയ ഓര്‍മകള്‍ എന്തെങ്കിലും ഉണ്ടാകും അവിടെ തോടും പുഴയും ചെളിവെള്ളം ഒന്നും കാണില്ലെങ്കിലും.
കൂട്ടിലടച്ചിട്ട ജീവിതത്തിന്റെ ഓർമ്മകൾ... കൂട്ടുകാരായി ടോം ആന്റ് ജറിയും ബെൻ 10 ഉം മാത്രം........... ഓർമ്മകൾ ഉണ്ടാവുമെന്നത് ശരിതന്നെ...അയഥാർഥ ലോകത്തിന്റെ....
ആഹാ കൊള്ളാം
മാഷെ വായിച്ചിട്ട് കൊതി വരണു ആ പോയകാലം.
athu nannayi mashe
ishtapettu
ivideyum postu
www.malayalakavitha.ning.com
നനയാതിരിക്കാൻ ഞാൻ പൊട്ടിച്ചെടുത്ത ചേമ്പില ഇപ്പോൾ എന്റെ തലയ്ക്കു മുകളിൽ.
ഞാൻ തട്ടിയുരുട്ടിയ പേഴിങ്കായ് എന്റെ കാൽച്ചുവട്ടിൽ.
മഴകൊള്ളാതിരിക്കാൻ ഞാൻ തിരുകിയ പുസ്തകക്കൂട്ടങ്ങൾ എന്റെ നിക്കറിന്റെ അകത്തളത്തിൽ ചൂടു നൽകുന്നു.
ഞാൻ പൊട്ടിച്ചെടുത്ത വെള്ളത്തണ്ടുകൾ കൈ നനയ്ക്കുന്നു. ഞാൻ സ്കൂളിലേക്കു നടന്നു തീർത്ത വഴികൾ ആർദ്രമായ് വിളിക്കുന്നു. ഞാൻ ഈ കവിത നെഞ്ചേറ്റുന്നു.
ഒരു മാനദണ്ഡവുമില്ലാതെ.
ഫൈവ്സ്റ്റാര്‍ സ്കൂളണയാനും വേണം ഒരു ഭാഗ്യം.......!!
ബന്ധുരക്കാഞ്ചനക്കൂട്ടിലാണെങ്കിലും .....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ