Click here for Malayalam Fonts

2011, ഫെബ്രുവരി 2, ബുധനാഴ്‌ച

ഒരു വിശദീകരണം

ശിശിരത്തിൽ പൂക്കാത്തതിന്
ഒരു കിളിയും മരത്തെ
കുറ്റം പറയാറില്ല

ശിശിരം ഒരു തപസ്സാണ്.
ജീവന്‍റെ പുറംകോണുകളെ
ഉള്ളിലേക്ക് വലിച്ച്
നിറങ്ങളെ പൊലിയാന്‍ വിട്ട്
ആരവങ്ങളൊഴിഞ്ഞ്
വെറുങ്ങലിച്ച മണ്ണില്‍
ജീവന്‍ നിലനിര്‍ത്താന്‍ മാത്രം
വേരിറക്കിക്കൊണ്ടുള്ള
ഒരു തപസ്സ്

ഇതു കഴിഞ്ഞ്
വരം വാങ്ങാനോ
സ്വര്‍ഗം പൂകാനോ
ഒന്നുമല്ല.

ഇനി വരാനൊരു വസന്തമുണ്ടെങ്കില്‍
അന്ന്
ആഞ്ഞു വിരിയാന്‍ ......

6 അഭിപ്രായങ്ങൾ:

ബയാന്‍ പറഞ്ഞു...

ഓഫ്:


ഹേമന്തം എന്തെന്നറിഞ്ഞിരുന്നില്ല.

വസന്തം എന്തെന്നറിയുകയുമില്ല.

എങ്കിലും, ശിശിരത്തില്‍ തപസ്സിരിക്കാത്ത മരങ്ങളെ ‘ദൈവം’ തീയിടും.

ദൈവമേ കിളികള്‍ക്ക് തോറ്റുകൊടുക്കുക.

ചിത്രഭാനു Chithrabhanu പറഞ്ഞു...

:)

അനൂപ്‌ .ടി.എം. പറഞ്ഞു...

കൂടുതല്‍ കരുത്താര്‍ജിക്കാനായി ഒരു ഉള്‍വലിയല്‍ ..!!
ആവശ്യമാണത്.

Sabu Hariharan പറഞ്ഞു...

കൊള്ളാലോ.
ആശംശകൾ.

ആഞ്ഞു വിരിയാൻ.. അതു മാത്രം എന്തോ, ഇഷ്ടമായില്ല. വേറെ ഏതെങ്കിലും വാക്ക്‌ ആകാമായിരുന്നു..

aliyar പറഞ്ഞു...

chitrabanu kavitha ishtamayirodu murichu kadakan nilkunna delhiyille ottamara kootangaleangalea kanumozhellam innji nan ninnea orkum.ali

ഭാനു കളരിക്കല്‍ പറഞ്ഞു...

kodunkaatinu munpulla nizabdatha pole alle. kavitha manoharamaayi.