Click here for Malayalam Fonts
കലാലയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കലാലയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 ഓഗസ്റ്റ് 29, ഞായറാഴ്‌ച

ശില്‍പി

നിന്നോടോരോതവണയും
പറയാന്‍ ബാക്കിവച്ച വാക്കുകള്‍
എന്‍റെ കൊട്ടാരത്തിലെ
കരിങ്കല്‍ തൂണുകളായി മാറും.

പങ്കിടാന്‍ മറന്ന നിശ്ശബ്ദത
അറ്റമെത്താത്ത മേല്‍ക്കൂരകളായും;

അയക്കാന്‍ മടിച്ച നോട്ടങ്ങള്‍
നിറഞ്ഞു കവിയുന്ന വെള്ളിച്ചില്ലുകളായും;

കയറാതിരുന്ന സ്വപ്നങ്ങള്‍
തിളങ്ങുന്ന മടക്ക് ഗോവണികളായും;

എഴുതാതെപോയ കവിതകള്‍
സ്ഫടികച്ചുമരുകളായും മാറും.

അന്ന് നിന്നെ ഞാന്‍
എന്‍റെ കൊട്ടാരത്തിലേക്ക് ക്ഷണിക്കും.
18/5/06