പറയാന്‍ ബാക്കിവച്ച വാക്കുകള്‍
എന്‍റെ കൊട്ടാരത്തിലെ
കരിങ്കല്‍ തൂണുകളായി മാറും.
പങ്കിടാന്‍ മറന്ന നിശ്ശബ്ദത
അറ്റമെത്താത്ത മേല്‍ക്കൂരകളായും;
അയക്കാന്‍ മടിച്ച നോട്ടങ്ങള്‍
നിറഞ്ഞു കവിയുന്ന വെള്ളിച്ചില്ലുകളായും;
കയറാതിരുന്ന സ്വപ്നങ്ങള്‍
തിളങ്ങുന്ന മടക്ക് ഗോവണികളായും;
എഴുതാതെപോയ കവിതകള്‍
സ്ഫടികച്ചുമരുകളായും മാറും.
അന്ന് നിന്നെ ഞാന്‍
എന്‍റെ കൊട്ടാരത്തിലേക്ക് ക്ഷണിക്കും.
18/5/06
11 അഭിപ്രായങ്ങൾ:
ഡിഗ്രി കാലത്തെ ഒന്നാണ്. അഭിപ്രായം പഅറയുമല്ലോ
ആ,ക്ഷണമക്ഷണം സ്വീകരിച്ചെത്തും
തൊട്ടറിയനാകാത്ത സ്പര്‍ശനം പോലവള്‍
കവിതയും കൊണ്ട്
കലാലയത്തിനു പുറത്തു
കടന്നുവല്ലോ?
നല്ലത്.
നന്നായിട്ടുണ്ട് ... ആശംസകള്‍...
മൌനത്തിന്റെ മനോഹരമായ ഒരു ശില്‍പ്പം അവള്‍ക്കായി കരുതിവെക്കുക..
പ്രണയത്തിന്റെ കൊട്ടാരത്തിലേക്ക്...
ആസ്വദിച്ചു
നല്ല കവിത!
നന്ദി....
"അന്ന് നിന്നെ ഞാന്‍
എന്‍റെ കൊട്ടാരത്തിലേക്ക് ക്ഷണിക്കും."
ക്ഷണിക്കണം. ഒരു പക്ഷേ അവളും ആ നിമിഷത്തിനു വേണ്ടി കാത്തിരിക്കുന്നുണ്ടാകും..
നല്ല കവിത. ആശംസകള്‍.
nice
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ