അരിഞ്ഞ ചിറകുകളുടെ ചോരമണം
ഇതുവരെ പോയിട്ടില്ല
അഴികലാല്‍ തീര്‍ത്ത മുറിപ്പാടുകളുമായി
പകുതി മിടിക്കുന്നൊരു ഹൃദയത്തിന്റെ
നീറുന്ന തേങ്ങല്‍ ഇപ്പോഴും മായാതെ .....
വേദനിപ്പിക്കനായ് മിന്നിമറയുന്നു
സ്വാതന്ത്ര്യത്തിന്റെ വിദുര ചിത്രങ്ങള്‍ .
പറയാനാവാതെ പോയ തെറിവാക്കുകള്‍
നാവു പൊള്ളിച്ചുകൊണ്ടേയിരിക്കുന്നു*
പറയു വായനക്കാരീ/രാ
എങ്ങിനെയാണ് കവിത സ്വതന്ത്രയാകുക ?
5 അഭിപ്രായങ്ങൾ:
waiting to hear from you
പ്രിയ സഖാവേ.., കവിതയ്ക്ക് സ്വതന്ത്രമാകാതെ വയ്യ. ഒരായിരം വര്‍ഷങ്ങളുടെ ഉരുക്ക് ചങ്ങല, മെഴുക്കും പായലും ഒപ്പം തുരുമ്പും പിടിച്ച് കനം പെരുത്ത ചങ്ങല ഭേദിക്കാന്‍ ഒരു കവിതയുടെ ദുര്‍ബലമായ കൈകള്ക്കായില്ലെങ്കില് ഒരായിരം കവിതകളുടെ ഊറി ഉരുകി ഒന്നായിത്തീര്‍ന്ന ഒറ്റകൈക്കാകും.. വിശ്വസിക്കുക കൂട്ടായ്മകളുടെ കരുത്തില്‍.. ആ കൂട്ടായ്മകളുടെ കരുത്തില്‍ നമ്മുടെ ദുര്‍ബല കൈകളുടെ കൂടി പങ്ക് ഉറപ്പാക്കുക. വിപ്ലവമേ ജയിക്കൂ..
ഇതില്‍ ഒരഭിപ്രായം പറയാന്‍ ഞാനാളല്ല.....അതിനുള്ള വിവരവുമില്ല...
കാലഗണനയെ പറ്റിയുള്ള ആര്‍ട്ടിക്കിള്‍ അല്പം കൂടി ഡീറ്റയില്‍ ചെയ്യാമോ. സയന്‍സ് പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു. പ്രസിദ്ധീകരണയോഗ്യമാണ്. താത്പര്യമുണ്ടോ
കാലഗണനയെ പറ്റിയുള്ള ആര്‍ട്ടിക്കിള്‍ അല്പം കൂടി ഡീറ്റയില്‍ ചെയ്യാമോ. സയന്‍സ് പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു. പ്രസിദ്ധീകരണയോഗ്യമാണ്. താത്പര്യമുണ്ടോ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ