മഴനനഞ്ഞൊലിചിറങ്ങി-
ച്ചളിവെള്ളം ചവിട്ടി ച്ചളിപ്പന്ത് കളിച്ച്
ചേമ്പിൻ കുടക്കുള്ളിലും നനഞ്ഞൊട്ടി
പരീക്ഷപ്പേപ്പർക്കപ്പലൊഴുക്കി
കപ്പൽച്ചേതം വന്ന നാവികനായി
പാടൊം തോടുമൊന്നായതിൽ വാഴപ്പിണ്ടിയിറക്കി
ഒരു ഗട്ടറിനെയും കൂസാത്ത സൈക്കിൽട്ടയർ വണ്ടിയുരുട്ടി
ഉസ്കൂൾ പന്തലിൽ എത്തണേനു പകരം
കതകടച്ച് കമ്പ്യുട്ടർ ഗെയിം കളിച്ച്
ഉള്ളിൽ കാറ്റുതട്ടാ ഷൂവണിഞ്ഞ്
മോഡൽ പേപ്പറിൽ ഡാഡീഡെ സൈൻ വാങ്ങി
സർക്കാർപ്പിള്ളേർക്കു നേരെ ഗട്ടർച്ചെളി തെറിപ്പിക്കുന്ന ബസ്സിൽ
ഫൈവ്സ്റ്റാർ സ്കൂളണയാനും വേണം ഒരു ഭാഗ്യം.......!!