Click here for Malayalam Fonts

2009, ഡിസംബർ 30, ബുധനാഴ്‌ച

ഒരു കന്യകക്ക് പറയാനുള്ളത്


കാല്‍കളില്‍ സൂചി മുനകൊണ്ട് കുത്തുന്നു
കാലം തെറ്റിയ കോടമഞ്ഞ്.

ഇന്നലത്തെക്കഥകളിലിമ്മഞ്ഞ്
അന്നദാതാവായ് പിറന്നിരുന്നു.

ആകെത്തണുത്തിട്ടാവേശമൂര്‍ഛയാല്‍
വാതിലില്‍ തട്ടുന്ന കൈകളോട്,

ഒന്നു കഴിഞ്ഞതാണെന്നും വേണെങ്കില്‍
ഗാന്ധിയെക്കൂതുതല്‍ വേണമെന്നും
തന്റേടിയായ് പുലംപിയിരുന്നു.

ഇന്നു മഞ്ഞിലുള്ളാകെപ്പൊള്ളുംപോള്‍
വാതിലെല്ലാം മലര്‍ക്കെ തുറക്കിലൂം
കാണുന്നില്ലൊരു പട്ടിയെയും.

ആളുകള്‍ വന്നും പോയുമിരുന്നൊരു
വീടിന്നനാഥമായ് നില്‍പ്പു മാത്രം.

എങ്കിലുമപ്പുര്‍ത്തിടവഴിയിലൂടെ-
യടക്കം പറഞ്ഞ് ചിരികള്‍ പോകും.

ഭൂതകാലത്തിലെ മാദകലീലകള്‍
ഭൂതങ്ങളായിന്നും വേട്ടയാടും.

ഇരവിന്റെയുന്‍മാദ യാമത്തിലുമന്ന്
കത്തിപ്പടര്‍ന്നത് കാമമല്ല.

ഏറ്റുവാങ്ങീ ഒരു മുഴുഗ്രാമത്തിന്‍
കാമനതകളല്ല; വന്യതകള്‍.

ഇന്നന്ധകാരത്തില്‍ വീടിന്നകത്തളം
വന്യജീവി സങ്കേതമാണു

ഉടലില്ല ഉയിരില്ല പ്രേതങ്ങളാണവ
തുടരെത്തുടരെന്നെ ഭോഗിക്കുന്നു.

എത്രയുറക്കെയാഴത്തിലായിട്ടും
ഒരുചെറുപോറലുമേല്‍ക്കാതെ നില്‍പ്പുണ്ട്
കന്യകാത്വത്തിന്റെ നേര്‍ത്ത പാട.....