പറയാന്‍ ബാക്കിവച്ച വാക്കുകള്‍
എന്‍റെ കൊട്ടാരത്തിലെ
കരിങ്കല്‍ തൂണുകളായി മാറും.
പങ്കിടാന്‍ മറന്ന നിശ്ശബ്ദത
അറ്റമെത്താത്ത മേല്‍ക്കൂരകളായും;
അയക്കാന്‍ മടിച്ച നോട്ടങ്ങള്‍
നിറഞ്ഞു കവിയുന്ന വെള്ളിച്ചില്ലുകളായും;
കയറാതിരുന്ന സ്വപ്നങ്ങള്‍
തിളങ്ങുന്ന മടക്ക് ഗോവണികളായും;
എഴുതാതെപോയ കവിതകള്‍
സ്ഫടികച്ചുമരുകളായും മാറും.
അന്ന് നിന്നെ ഞാന്‍
എന്‍റെ കൊട്ടാരത്തിലേക്ക് ക്ഷണിക്കും.
18/5/06