വല്ലാത്തൊരലച്ചിലാണ് നിന്നെത്തേടിയുള്ളത്.
ഇടവഴിയിലെ കിളിപ്പാട്ടുകളേയും
പാടത്തെ ദേശാടന പക്ഷികളേയും
എന്തിനു! തോടിനേയും പച്ചച്ചു നിക്കുന്ന
കറുമ്പന്‍ കുന്നിനെപ്പോലും അത് മായ്ച്ചു കളയും!
അലഞ്ഞൊടുവില്‍ നിന്നെക്കണ്ട് അടുത്തേക്ക് വരുമ്പൊ
പാട്ടുപാടും കിളികള്‍, പറക്കും ദേശാടനക്കാര്‍,
കുത്തിയൊലിച്ചു വന്നു നനപ്പിക്കും തോട്,
നമ്മെ മടിയിലേക്കെടുത്തുവക്കും പച്ചപ്പ്.
ചിത്രം : ഗൂഗിൾ