അക്കാദമിയിലും റീജനല്‍ തീയറ്ററിലും നാട്യഗ്രഹത്തിലും
ഐ എഫ് എഫ് ടി കാലത്ത് കൈരളി ശ്രീകളിലുമുണ്ടാവുന്ന
മദ്യത്തിന്റെ ഗന്ധവും
ഉറക്കെയുള്ള സംസാരവും
തുറന്ന പൊട്ടിച്ചിരിയും ഇനിയില്ല.
സാംസ്കാരിക നായകര്‍ക്ക് ഇനി
വെള്ളക്കുപ്പായവും സ്വഭാവ സര്‍ട്ടിഫിക്കറ്റും വാങ്ങാം.
ആദ്യം ജോസ് ചിറമ്മല്‍ ഇപ്പോഴിതാ മുല്ലനേഴിയും.
ഒരു കാലമാണ് പടിയിറങ്ങി പോവുന്നത്.
നാടകത്തിന്റേയും, കവിതയുടേയും
രാഷ്ട്രീയത്തിന്റേയും അരാജകത്വത്തിന്റേയും
ഒരസാധാരണ മിശ്രിതം നെഞ്ചിലേറ്റിയവരുടെ കാലം.
അവരാകാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ
എന്തിനോര്‍ക്കുന്നു...?
അറിയില്ല.
ഓര്‍ക്കാന്‍ വേണ്ടി ഓര്‍ക്കുന്നു..
2 അഭിപ്രായങ്ങൾ:
മുല്ലനേഴി മാഷേ... വിട. തരുവാനുള്ളത് വേദനയുടെ രണ്ടിറ്റു കണ്ണുനീര്‍ മാത്രം.
ആദരാഞ്ജലികൾ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ