Click here for Malayalam Fonts

2009, ഓഗസ്റ്റ് 24, തിങ്കളാഴ്‌ച

ഉസ്ക്കൂള്‍ പോക്ക്‌ ..........


മഴനനഞ്ഞൊലിചിറങ്ങി-

ച്ചളിവെള്ളം ചവിട്ടി ച്ചളിപ്പന്ത്‌ കളിച്ച്‌
ചേമ്പിൻ കുടക്കുള്ളിലും നനഞ്ഞൊട്ടി

പരീക്ഷപ്പേപ്പർക്കപ്പലൊഴുക്കി

കപ്പൽച്ചേതം വന്ന നാവികനായി

പാടൊം തോടുമൊന്നായതിൽ വാഴപ്പിണ്ടിയിറക്കി

ഒരു ഗട്ടറിനെയും കൂസാത്ത സൈക്കിൽട്ടയർ വണ്ടിയുരുട്ടി

ഉസ്കൂൾ പന്തലിൽ എത്തണേനു പകരം

കതകടച്ച്‌ കമ്പ്യുട്ടർ ഗെയിം കളിച്ച്‌

ഉള്ളിൽ കാറ്റുതട്ടാ ഷൂവണിഞ്ഞ്‌

മോഡൽ പേപ്പറിൽ ഡാഡീഡെ സൈൻ വാങ്ങി

സർക്കാർപ്പിള്ളേർക്കു നേരെ ഗട്ടർച്ചെളി തെറിപ്പിക്കുന്ന ബസ്സിൽ

ഫൈവ്സ്റ്റാർ സ്കൂളണയാനും വേണം ഒരു ഭാഗ്യം.......!!

3 അഭിപ്രായങ്ങൾ:

പാവത്താൻ പറഞ്ഞു...

നല്ല നിരീക്ഷണം.ആശംസകള്‍
please do away with the word verification

നിരക്ഷരൻ പറഞ്ഞു...

ആദ്യം പറഞ്ഞ സ്കൂളില്‍ പോക്കാണ് ഭാഗ്യായിട്ട് എനിക്ക് തോന്നിയത്.

ചിത്രഭാനു Chithrabhanu പറഞ്ഞു...

നിരക്ഷരൻ ചേട്ടാ
ആദ്യം പറഞ്ഞ പോക്കുതന്നെയാണു എനിക്കും ഇഷ്ടം. പക്ഷെ ചേട്ടന്റെ അയൽ വീട്ടിലെ കുട്ടികളെ നോക്കൂ.. പാവം ചുമട്ടുതൊഴിലാളികൾ.
ഭാഗ്യം എന്നെത്‌ ഒരു വിരോധോക്തിയിൽ പറഞ്ഞതാണു. പ്രതികരണത്തിനു നന്ദി