Click here for Malayalam Fonts

2009 നവംബർ 28, ശനിയാഴ്‌ച

രണ്ട് പ്രവാസങ്ങള്‍

അറബിക്കൊട്ടാരങളില്‍

ശീതീകരണ മുറികളിലിരുന്നു

ഒരു പ്രവാസി വേദനപ്പെടുന്നു.....

നൊസ്റാള്‍ജിയ...... നാട്, പുഴ, പച്ചപ്പ്...

ഒന്നു ഓര്‍ത്ത് കുളിരുകൊള്ളാം


അപ്പുറം കെട്ടിടച്ചുടുകട്ടകള്‍ നിരത്തി

ഉഷ്ണത്തുള്ളികള്‍ തൊണ്ടയില്‍ തട്ടി പുറത്ത് വരുന്നു

പൊളിയാന്‍ നില്‍ക്കും കൂര, ചുമച്ച് ഛര്‍ദ്ദിക്കുന്ന അമ്മ, പ്രതീക്ഷയോടെ പെങ്ങള്‍....

ചുടുകട്ടകള്‍ക്ക് വേഗം കൂടുന്നു

2009 നവംബർ 14, ശനിയാഴ്‌ച

ചിലപ്പോഴെങ്കിലും

പുറ്റു മൂടിക്കിടക്കുന്ന മുറിവിനെ

തുറന്നു വിട്ടപ്പോള്

ഒരുസമുദ്രമതില്‍നിന്നു

കുത്തിയൊലിച്ചു വന്നു............