Click here for Malayalam Fonts

2010, മാർച്ച് 11, വ്യാഴാഴ്‌ച

മായാവിയും ഭൗതിക ശാസ്ത്രവും-- സാമ്യങ്ങള്‍


ഓം ഹ്രീം കുട്ടിച്ചാത്താ.......

കഴിഞ്ഞ നാലഞ്ച്‌ ശതകങ്ങളായി നമ്മെ കാത്തു രക്ഷിക്കുന്ന മായാവി നിങ്ങളെയെല്ലാം അനുഗ്രഹിക്കട്ടെ.....
അനുദിനം വള ര്‍ന്നു വരുന്ന ശാസ്ത്ര പുരോഗതിയെക്കുറിച്ചാണു നാം ഇവിടെ പറയാനുദ്ദേശിക്കുന്നത്. എത്ര വലിയ കണ്ടുപിടിത്തമായാലും ശരി അത് മായാവി കഥകളിൽ മുന്നേ പറഞ്ഞ് വച്ചിട്ടുള്ളതാണ്. ഇത് ഒരു മഹാൽഭുതമല്ല എന്ന് നമുക്കറിയാം. എന്തെന്നാല്‍ വര്‍ഷങ്ങളായി നാം മായാവി കടാക്ഷത്തില്‍ കഴിയുന്നവരും അവന്റെ ത്രികാലജ്ഞാനത്തെക്കുറിച്ച് അറിവുള്ളവരുമാണല്ലോ..... എന്നാലും അജ്ഞര്‍ക്കായി നാം ആ സാമ്യങ്ങള്‍ വിവരിച്ചു കൊടുക്കണമല്ലോ...

1. മായാവി എല്ലായിടത്തും പറന്നുകളിക്കുന്ന ഒരു ചലിച്ചുകൊണ്ടിരിക്കുന്ന സംഭവമാണ് -- All molecules are in a state of vibration.


2. മായാവിയെ ഒരിക്കലും നശിപ്പിക്കാനാവില്ല --- Law of conservation of energy


3.മായാവിയെ എളുപ്പത്തില്‍ പിടിക്കാനാവില്ല --- uncertainty principle


4. മായാവീടെ കൂടെ എപ്പോഴും മന്ത്രവടി കാണും --- particle property of waves


5. കേറടാ മായാവീ കുപ്പിയില്‍ എന്നു പറഞ്ഞാല്‍ മായാവി പുകയായി കുപ്പിയില്‍ കേറും-- dual nature of particle and waves


6. ലുട്ടാപ്പീടെ കുന്തം---- vector quantity


7. ഭീം ഭോം നീളട്ടെ --- ladder or creation operator in QM


8. മന്ത്രം ചെല്ലുംപോള്‍ ലുട്ടാപ്പിക്ക് കനം കൂടി കുന്തത്തീന്നു വീഴുന്നത്--- creation of Higgs boson to produce Higgs field which gives the mass for quarks


9. കുട്ടൂസനും ഡാകിനിയും ലുട്ടാപ്പിയും ചേര്‍ന്ന കുടുംബം-- up, down and charm quarks to produce baryons


10. രാജൂനും രാധക്കും അപകടം പറ്റിയാല്‍ മായാവി ഉടന്‍ അറിയുന്നത് ---- റഡാര്‍ സംവിധാനം


11. കാര്യങ്ങള്‍ മുങ്കൂട്ടി അറിയുന്നത് --- ടാക്കിയോണുകള്‍ മുഖേന


12. ഇവിടെ നിന്നു വടി വീശിയാല്‍ ഒരുപാടകലെ ഫലം കിട്ടുന്നത്-- Quantum entanglement


13. ഡാകിനിയുടെ ചുരുണ്ട മുടി----String theory


14. മായാവിയെ അടക്കുന്ന കുപ്പി -- തമോഗര്‍ത്തം


15. മന്ത്രം ജപിച്ചാല്‍ എത്ര അകലെയെങ്കിലും മായാവി കേള്‍ക്കുന്നത്---resonance of sound


16. മായാവീടെ വാല്‍--- ധൂമകേതുക്കളുടെ burning tail


എനിയുമുണ്ട് ഒരുപാട്. പറഞ്ഞാ തീരില്ല... മായാവി വിലാസം .എല്ലാം അവന്റെ കളികളല്ലേ....

42 അഭിപ്രായങ്ങൾ:

മനു പറഞ്ഞു...

kallaaaa

cALviN::കാല്‍‌വിന്‍ പറഞ്ഞു...

തകർത്തടുക്കിക്കളഞ്ഞു :)

Radhika Nair പറഞ്ഞു...

അപ്പോള്‍ ഡിങ്കന്‍ ?

ചിത്രഭാനു പറഞ്ഞു...

യഥാര്‍ഥ ബ്രഹ്മ സത്യം മായാവിയത്രേ... നംപോലന്‍ പ്രവചിച്ച രക്ഷകന്‍ മായാവിയാണ്. ഡിങ്കന്‍ വെറും സാംപിള്‍. ഡിങ്കമതം അപൂര്‍ണ്ണം. അതല്ലേ ബാലമംഗളം പ്രചാരണത്തില്‍ കുറവ്.. ഞങ്ങളുടെ ബാലരമയോ... ലോകം കീഴടക്കുകയല്ലേ....

അരുണ്‍ കായംകുളം പറഞ്ഞു...

പുട്ടാലു അമ്മാവനെ വിളിച്ചുണര്‍ത്തിയാല്‍ അടിക്കുന്നത് :
For every action there is an equal and opposite reaction

kiran പറഞ്ഞു...

മായാവിയോട് വേണ്ടായിരുന്നു....

പള്ളിക്കുളം.. പറഞ്ഞു...

ലുട്ടാപ്പിയുടെ വാല് നീളുന്നത് - പരിണാമ സിദ്ധാന്തം
ലുട്ടാപ്പിയുടെ വാല് ചുരുങ്ങുന്നത് - അതും പരിണാമ സിദ്ധന്തം.
രാജുവും രാധയും വലുതാകാത്തത് - LUBRICATION OF COMMODITY OF FABRICATION OF MALDIFICATION OF.
ഡാകിനിയും കുട്ടൂസനും തട്ടിപ്പോകാത്തത് - EXISTENCE OF FITTEST OF THE PEOPLE BY THE PEOPLE FOR THE PEOPLE CHANNEL BY THE PEOPLE

എന്റെ പരിമിതമായ അറിവിൽ (വിനയം കൊണ്ട് പറയുന്നത്. സത്യത്തിൽ എനിക്ക് ഇതിനേക്കാളൊക്കെ കൂടുതൽ അറിയാം.) ഇത്രയൊക്കെയേ ഇപ്പോൾ കണ്ടെത്താനായിട്ടുള്ളൂ.

suraj::സൂരജ് പറഞ്ഞു...

ഇത് പോരണ്ണാ... ഇച്ചിരെക്കൂടെ ആധികാരികനാവണോങ്കീ മായാവീടെ ഏത് ലക്കത്തില്‍ ഏത് വാല്യത്തില്‍ ഏത് ശ്ലോകം...സോറി -ഏത് ഡയലോഗ് ബബിള്‍ - എന്നൊക്കെ ക്വോട്ട് ചെയ്യണം മുറിമുറിയായി.

ഒരു മൂന്നാലു ക്വൊട്ട് കഴിയുമ്പം ഞങ്ങതന്നെ ഭാനുവണ്ണനെ പൊക്കിയെടുത്തോണ്ട് വിഡിയോ പിടിച്ച് യൂട്യൂബേലോ വല്ലോം താങ്ങിക്കോളാം. മായാവീസന്ദേശം എന്നൊരു സെഗ്മെന്റ് എല്ലാ ദിവസവും സുപ്രഭാതം പരിപാടീട കൂട ദെഷ്യാനെറ്റിലും ഇന്ത്യാവിഷത്തിലും കൈയ്യരീ ചാനലിലും കാണിക്കാന്‍ സ്ലോട്ടും ഒപ്പിച്ചരാം....ന്താ ?

mini//മിനി പറഞ്ഞു...

ഈ മായാവി ഒരു സംഭവം തന്നെയാ‍,,

ചിത്രഭാനു പറഞ്ഞു...

ങേ....!!
ഭക്തൻ സൂരജിന്റെ കമന്റ് ശരി തന്നെ.
Mayaavi cultural and scientific heritage center ഓ മറ്റോ നുമ്മൾ തുടങ്ങാൻ ഉദ്ദേശിക്കുന്നു. അവിടെ മആയാവിയെ എങ്ങനെ വിളിക്കണം, മന്ത്രവടി എങ്ങനെ ഉപയോഗിക്കണം തുടങ്ങിയ വിഷയങ്ങളിൽ ഡോക്ടറേറ്റ് കോഴ്സുകൾ തുടങ്ങണം. പിന്നെ മായാവി സംപൂർണ്ണ ക്രിതികൾ-- വ്യാഖ്യാനമടക്കം ഇറക്കാവുന്നതാണു.
ലക്കം, പേജ്, ചിത്രം എന്നിവ നോക്കി ഇടണം എന്നറിയാം. അടുത്ത തവണെയാട്ടെ
ങ്ഹാ...........

അപ്പൂട്ടന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
അപ്പൂട്ടന്‍ പറഞ്ഞു...

മായാവി വെറുമൊരു പ്രാകൃതഗോത്രാചാരദൈവസങ്കൽപം മാത്രമാണ്.
മായാവി പ്രത്യക്ഷപ്പെടുന്നതുതന്നെ അണ്ടർവെയർ മാത്രമിട്ടാണ്. ഏതെങ്കിലും ദൈവം ഇങ്ങിനെ അശ്ലീലമായി വരുമോ?
കൂടാതെ ഈ ദൈവത്തെ കുപ്പിയിലേക്ക് ഇറക്കാനും സാധിക്കുമത്രെ (കുപ്പിയിലിറക്കാൻ നിന്നുകൊടുക്കുന്ന ദൈവമോ?)
മായാവിയുടെ കയ്യിലെ വടി വിഗ്രഹാരാധനയുടെ പ്രതീകമാണ്.
മായാവി സഹായിക്കുന്നത് രാജുവിനേയും രാധയേയും മാത്രമാണ്, അതെന്താ, ബാക്കി മനുഷ്യർക്കൊന്നും സഹായം വേണ്ടേ? ഇപ്പോൾ ചില പുത്തൻ തലമുറക്കാർ മായാവിയെ (കളിക്കുടുക്ക ഗ്രന്ഥത്തിലൂടെ) സാർവ്വജനനീയമാക്കി വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നുണ്ട്, പക്ഷെ മൂലഗ്രന്ഥത്തിൽ നിന്നും വളരേയേറെ വ്യതിചലിച്ചാണ് ഇവർ വ്യാഖ്യാനങ്ങൾ പടച്ചുവിടുന്നത്.

നിങ്ങൾ ഡിങ്കോയിസത്തിലേക്ക് വരുവിൻ. ലോകത്തിന്റെ രക്ഷ(പ്പെടൽ) ഡിങ്കോയിസത്തിലൂടെ മാത്രം.

ഡിങ്കൻ അണ്ടർവെയർ മാത്രം ധരിച്ചല്ല വരുന്നത്. ഒരു ഉടുപ്പിട്ട് (എന്നിരുന്നാലും ദൈവമാണോയെന്ന സംശയം നാട്ടാർക്ക് ഇല്ലാതിരിക്കാൻ) അതിനു മീതെ അണ്ടർവെയർ ധരിച്ചാണ് ഡിങ്കൻ പ്രത്യക്ഷപ്പെടുന്നത്.
ഡിങ്കന് വടിയില്ല, അവനതിന്റെ ആവശ്യവുമില്ല. എല്ലാം നോക്കി നടത്തുന്നവനും ഓടിക്കുന്നവനും അവൻ തന്നെ.
ലോകരെ മുഴുവൻ സഹായിക്കുന്നു, വെറും രണ്ടുപേരെ മാത്രമല്ല.
അവൻ കുപ്പിയിലിറങ്ങാറില്ല.
പുതിയ വ്യാഖ്യാനങ്ങളില്ല.

ഇനി ശാസ്ത്രം. ഡിങ്കോയിസം ശാസ്ത്രം പറയുന്നില്ല എന്ന് ആരാണ് പറഞ്ഞത്? ഡിങ്കോയിസം കംപ്ലീറ്റ് ശാസ്ത്രമാണ്. ഡിങ്കോയിസത്തിലെ ശാസ്ത്രത്തെക്കുറിച്ച് എഴുതാനാണെങ്കിൽ 27 ട്രക്ക് നിറച്ചും പേപ്പർ വേണ്ടിവരും.

കൂടുതൽ വിവരങ്ങൾക്ക് വേണമെങ്കിൽ ഇവിടെ പോയി നോക്കൂ (മുന്നറിയിപ്പ്, അവിശ്വാസികൾ ക്ലിക്ക് ചെയ്താൽ ഈ ലിങ്ക് വർക്ക് ചെയ്യില്ല,അവർക്കത്‌ ബോൾഡ്‌ ആയി മാത്രമേ കാണാനാവൂ, ഡിങ്കന്റെ ശക്തി അഥാണ്, വിശ്വാസമുള്ളവരെ അവൻ തിരിച്ചറിയുന്നു)

ഒരു ഉദാഹരണം മാത്രം പറയാം.
ഡിങ്കൻ എന്ന പേര് കേൾക്കുമ്പോൾ നമ്മുടെ മനസിൽ ഓടിയെത്തുന്നത് എന്താണ്? എതിരാളിക്കൊരു പോരാളി. എവിടെ എതിരാളിയുണ്ടോ, അവിടെ പോരാളിയുമുണ്ട്. നോക്കൂ, ആന്റിമാറ്റർ എന്ന് ശാസ്ത്രം ഈയിടെ മാത്രം കണ്ടെത്തിയ ശാസ്ത്രസത്യം ഡിങ്കൻ എന്നേ നമുക്ക് വെളിപ്പെടുത്തിത്തന്നു.

ഇതെല്ലാം ഡിങ്കൻ വെളിപ്പെടുത്തിയത് മായാവിയേക്കാൾ എത്രയോ മുൻപാണ്. D കഴിഞ്ഞല്ലെ M വരൂ.

Captain Haddock പറഞ്ഞു...

ഹ...ഹ..ഹ....സുപ്പര്‍!!!!തകർത്തടുക്കി!!

ഞാന്‍ പറഞ്ഞു...

@അപ്പൂട്ടന്‍:

മായാവിയും ലുട്ടാപ്പിയുമൊക്കെ ഇപ്പോള്‍ മോഡേണ്‍ ആണ്. സൂപ്പര്‍മാനെ പോലെ ഗൗണ്‍ ഇട്ട് ആണ് വരുന്നത്.

അപ്പൂട്ടന്‍ പറഞ്ഞു...

(അമ്പട) ഞാനേ.....

മായാവിയേയും ലുട്ടാപ്പിയേയും ഉടുപ്പിടീച്ച്‌ മോഡേണാക്കാനായി അവർ ആ ഗ്രന്ഥം തിരുത്തിയതല്ലേ..... മായാവി അവതരിച്ച കാലത്ത്‌ അണ്ടർവെയർ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ മായാവിസം കാലത്തിനൊപ്പം നിൽക്കുന്നതാണെന്ന് കാണിക്കാൻ മനുഷ്യൻ തന്നെ തിരുത്തിയതാണ്‌.

സത്യത്തിൽ മായാവി ഒരു സാധാരണ ചാത്തനായിരുന്നു, രാധേം രാജൂനേം രക്ഷിക്കാനായി മാത്രം ഡിങ്കൻ പറഞ്ഞയച്ച സാദാ ചാത്തൻ. മായാവിയ്ക്ക്‌ കുറച്ച്‌ ആരാധകരുണ്ടായിപ്പോയി, അവരെല്ലാം കൂടി മായാവിയെ ദൈവമോ അവതാരമോ ഒക്കെ ആക്കിയതല്ലെ. ഇപ്പോഴുള്ള ആരാധകരാണ്‌ മായാ(വി)ഗ്രന്ഥം തിരുത്തി മായാവിയ്ക്ക്‌ ഉടുപ്പിടീച്ചത്‌, പക്ഷെ ചരിത്രം തിരഞ്ഞുനോക്കിയാൽ സത്യം മനസിലാകും.

അപ്പൂട്ടന്‍ പറഞ്ഞു...

മായാവിരൂപം (മായാവി രൂപം എന്ന് കൃത്യമായി പിരിച്ചെഴുതി വായിക്കുക) മാറിയ ചരിത്രം അറിയണമെങ്കിൽ ഉപബുദ്ധസുവിശേഷം കാണുക (മായാവിരൂപം എന്ന പ്രയോഗവും അവിടെയുണ്ട്‌)

നന്ദന പറഞ്ഞു...

മായാവിക്ക് ഇത്രേം ആളുകളോ? ഇതിനെ ഏതെങ്കിലും കോപാല കഷ്ണൻ എടുത്തോണ്ട് വരും. വേണമെങ്കിൽ ഇതൊക്കെ ശാസ്ത്രീയമാണെന്ന് തെളിയിക്കുകയും ചെയ്യും.

യാത്രാമൊഴി പറഞ്ഞു...

എടേയ് അപ്പൂട്ടാ,

അണ്ടര്‍വെയര്‍ അശ്ലീലമാണെന്ന് നെന്നോടാരാടെയ് പറഞ്ഞത്?
ദൈവങ്ങള്‍ക്ക് ആദ്യമായി അണ്ടര്‍വെയര്‍ തയ്ച്ചു കൊടുത്തത് ആരാണെന്ന് ഏതേലും മൂലഗ്രന്തത്തില്‍ സൂശന ഒണ്ടോ?

"ബ്രഹ്മസത്യം ജഗന്മിഥ്യ"
അതായത് ബ്രാ മാത്രമാണ് സത്യം അണ്ടര്‍വയര്‍ വെറും മിഥ്യ ആണു. നിനക്ക് സംസ്കൃതം മനസിലായില്ലെങ്കില്‍ ഇംഗ്ലീഷില്‍ പറയാം, E=mc2.
അണ്ടര്‍വെയറിന്റെ സൈസ് കോണ്‍സ്റ്റന്റ് ആയിരിക്കുമ്പോള്‍ തീരേ ചെറിയ മാറ്റര്‍ പോലും അതിഭയങ്കര ഊര്‍ജ്ജത്തെ പുറത്തുവിടും എന്നാണു ആ.ഭാ.സ. ശാസ്ത്രജ്ഞര്‍ ശ്ലോകിച്ചിരിക്കുന്നത് . മാറ്ററിന്റെ സൈസിനെ ചൊല്ലിയുള്ള ആര്‍ഷഭാരതത്തിന്റെ നിരന്തരമായ അപകര്‍ഷതാബോധത്തില്‍ നിന്നുമാണ് ഈ സിദ്ധാന്തം ഊര്‍ജ്ജം കൊള്ളുന്നത്‌ എന്നും മറ്റും അണ്ടര്‍വയറിന്റെ ആര്‍ഷഭാരത സ്വരൂപമായ കോണകന്‍ കഴുത്തില്‍ ചുറ്റി നടക്കുന്ന ഇന്ത്യന്‍ വിദേശികള്‍ അപവാദം പറയുന്നതും ഈയവസരത്തില്‍ സ്മരിക്കേണ്ടതുണ്ട്. എന്നാല്‍ ഈ അപകര്‍ഷതാബോധം മാറ്റിയെടുക്കാന്‍ ശ്രമിക്കുന്ന "റെസ്റ്റ്‌ എടുക്കുന്ന മാറ്ററിന്റെ മാസ്സിലാണ് കാര്യം അല്ലാതെ സൈസില്‍ അല്ല" എന്നൊരു മോഡേണ്‍ സ്കൂള്‍ ഓഫ് തൊട്ടും നിലവില്‍ ഉണ്ട് എന്ന് അറിയുക.

ദൈവങ്ങളുടെ അണ്ടര്‍വെയര്‍ കേസു കോടതി തള്ളിക്കളഞ്ഞെങ്കിലും നൂറ്റാണ്ടുകളായി അണ്ടര്‍വെയര്‍ പോയിട്ട് കോണകന്‍ പോലും ഇടാതെ കാറ്റും വെളിച്ചവും കൊണ്ടു സസുഖം പാറരൂപത്തില്‍ കഴിഞ്ഞിരുന്ന ചില പുണ്യപുരാണബാലെ കഥാപാത്രങ്ങള്‍ക്ക് അണ്ടര്‍വെയര്‍ വരച്ചു കൊടുക്കാത്തതിനു ഒരു കലാകാരനെ ആ.ഭാ.സന്മാര്‍ നാട് കടത്തിയതു മറക്കരുത്.

നെന്നോട് സ്നേഹം ഉള്ളതു കൊണ്ടു പറയുവാ മായാവീടെ അണ്ടര്‍വയര്‍ തൊട്ടുള്ള കളി വേണ്ട കേട്ടോ.
അണ്ടര്‍വെയര്‍ ഇല്ലാതെ ആരെങ്കിലും മായാവിയെ സങ്കല്പിച്ചാല്‍ ഭാരതം മൊത്തം കത്തും ജാഗ്രതൈ.

ഇനി നീ സൂചിപ്പിച്ച ഡിങ്കന്റെ "ആന്റിമാറ്റര്‍" വിഷയം.
യുഗാന്തരങ്ങള്‍ക്ക് മുന്നേ അനോണികാമശാസ്ത്രജ്ഞര്‍ നിരവധി കൊച്ചുപുസ്തകങ്ങളിലായി പകര്‍ന്നു തന്നിട്ടുള്ള ഈ "ആന്റിമാറ്റര്‍" വിജ്ഞാനത്തിന്റെ ഉറവിടം നീ ഡിങ്കന്റെ തലയില്‍ കെട്ടി വെക്കാന്‍ നോക്കണ്ട മ്വാനെ.
ഡിങ്കന്‍ വെറും ഉടായിപ്പ് മാത്രം.
ശരിക്കും മായാവി ആണു താരം.
ജനിതക ശാസ്ത്രത്തെക്കുറിച്ചുള്ള മായാവിസൂക്തങ്ങള്‍ അറിയാന്‍ കൊതിയായിട്ട് വയ്യ. മായാവി കനിയണം.!

അരുണ്‍ / Arun പറഞ്ഞു...

ആദിയില്‍ മായാവി മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് ഡാകിനി ഉണ്ടാവട്ടെ എന്ന് പറഞ്ഞു. അങ്ങനെ ഡാകിനി ഉണ്ടായി. താന്‍ ഡാകിനിയെ അംഗീകരിച്ചതിന്റെ തെളിവായി മായാവി ഡാകിനിക്ക് ഒരു കുപ്പി കൊടുത്തു.

അപ്പോള്‍ തോന്നും മായാവി ഡാകിനിയെ എന്തിനാണ് പേടിക്കുന്നതെന്ന്. അപ്പോള്‍ രാജുവിനെയും രാധയെയും സൃഷ്ടിച്ചത് ആരാണ് ? മായാവി തന്നെ. താന്‍ കുപ്പിയില്‍ കയറണം എന്നതും രാജുരാധ വന്ന് കുപ്പി തുറക്കണമെന്നതും പൂര്‍വ നിശ്ചിതമാണ്. ഇതൊക്കെ വെറും മായാ(വി)ലീലകള്‍ മാത്രമാണ്.

ഇവിടെ ലുട്ടാപ്പിയെയും പരിണാമസിദ്ധാന്തത്തെയും കൂട്ടിക്കെട്ടി ചില ശാസ്ത്രജ്ഞര്‍ അഭിപ്രായം പറഞ്ഞിരുന്നു. മരിച്ചുമണ്ണടിഞ്ഞ പരിണാമസിദ്ധാന്തത്തെ ഇനിയും താങ്ങിനടക്കുന്ന അവരോട് എനിക്ക് സഹതാപമേയുള്ളൂ.

@ അപ്പൂട്ടന്‍

മായാ(വി)ഗ്രന്ഥസൂചിപ്രകാരം ഡിങ്കനെ മായാവി സൃഷ്ടിച്ചതും പരീക്ഷണശാലയില്‍ വെച്ച് കഴിവുകള്‍ നല്‍കിയതുമാണ്. എന്നാല്‍ മായാവി അനന്തനും അജ്ഞാതനും അവര്‍ണനീയനുമാണ്‍. അതിനാല്‍ ഡിങ്കനെ മാ‍യാവിയുമായി താരതമ്യം ചെയ്യാതിരിക്കുക.

അപ്പൂട്ടന്‍ പറഞ്ഞു...

യാത്രാമൊഴീ,
മഹത്തായ അണ്ടർവെയറിനെക്കുറിച്ച്‌ ഞാനൊന്നും പറഞ്ഞില്ല, അണ്ടർവെയർ ഉപയോഗിക്കുന്ന രീതിയേയാണ്‌ ഞാൻ വിമർശിച്ചത്‌. ഡിങ്കൻ തന്നെ നേരിട്ട്‌ വലിയൊരു ഉരുള പാടായി പറഞ്ഞിട്ടുണ്ട്‌, എനിക്ക്‌ എന്റെ അണ്ടർവെയർ, നിങ്ങൾക്ക്‌ നിങ്ങളുടെ അണ്ടർവെയർ എന്ന്.

ഡിങ്കൻ അണ്ടർവെയർ ഉപയോഗിക്കുന്നതിന്റെ ദൈവീകമായ രീതി പറഞ്ഞുതന്നപ്പോൾ മായവിസപ്രചാരകർ സത്യത്തെ തിരുത്തിയെഴുതി ഉടുപ്പുകീറി അണ്ടർവെയർ മാത്രമാക്കി. അതാണ്‌ സത്യം, പരമുപിള്ളച്ചേട്ടനും അംഗീകരിക്കുന്ന പരമമായ സത്യം. നിങ്ങൾ ആരാധിക്കുന്നത്‌ മായാവിയേയല്ല, മറിച്ച്‌ അദ്ദേഹത്തിന്റെ അണ്ടർവെയറിനേയാണെന്നു തോന്നും.

യാത്രാമൊഴി അവസാനം പറഞ്ഞതിൽ ഒരു പിശകുണ്ട്‌. അനോണികാമശാസ്ത്രജ്ഞർ പറഞ്ഞത്‌ ആന്റിമാറ്റർ-നെക്കുറിച്ചല്ല, അതിലെ റ്റ ഒഴിവാക്കിക്കൊണ്ടാണ്‌. വീണ്ടും വ്യാഖ്യാനങ്ങൾ വഴി തെറ്റായ സങ്കൽപം പ്രചരിപ്പിക്കുകയാണ്‌.

അരുൺ,
മായാവിസം വരുന്നതിനുമുൻപേ സത്യവിശ്വാസമായ ഡിങ്കോയിസം പ്രചാരത്തിലുണ്ടായിരുന്നു. ഇംഗ്ലീഷ്‌ അക്ഷരമാലയിൽ D കഴിഞ്ഞാണ്‌ M. മലയാളത്തിലാണെങ്കിൽ ഡ കഴിഞ്ഞാണ്‌ മ. ഇത്രയും തെളിവ്‌ ധാരാളം. അങ്ങിനെ അനന്തനും അജ്ഞാതനും ആറ്റുകാൽ രാധാകൃഷ്ണനുമൊന്നുമല്ല മായാവി.

bright പറഞ്ഞു...

ആദിയില്‍ മായാവിക്ക് കുപ്പായമുണ്ടായിരുന്നു.ഒരു ദിവസം ഒരു പൂച്ച ആ കുപ്പായത്തില്‍ കയറി കിടന്നു.പൂച്ചയെ ഉണർത്താതിരിക്കാന്‍ മായാവി കുപ്പായം ഉപേക്ഷിച്ചു വെറും അണ്ടര്‍ വെയർ ധാരിയാകുകയായിരുന്നു.ഹോ!! എന്തൊരു ത്യാഗം!!

ചിത്രഭാനു പറഞ്ഞു...

ഹ ഭാഷ വച്ച് മായാവിയെ എതിർക്കുന്നോ....
അതിന് ആര് ഈ കൊളോണിയൾ ഭാഷയും പ്രാക്രിത ഭാഷയും കണക്കിലെടുക്കുന്നു..!!! മായാവി പണ്ട് ജനങ്ങളോട് സംസാരിച്ചിരുന്നത് ദേവഭാഷയായ മായാ ഭാഷയിലാണ്. മറ്റ് ഭാഷകളെല്ലാം ചിലക്കൽ മാത്രം. ഇതാണ് ഉത്തമഭാഷ. പിന്നെ ഡിങ്കനെപ്പറ്റി.. മായാവിയുടെ അനേക സ്രുഷ്ടികളിൽ ഒന്നു മാത്രമാണു ഡിങ്കൻ. അല്ലെങ്കിലും എലിയെ ദൈവമായി ആരാധിക്കുന്നവരുടെ സംസ്കാരത്തെപ്പറ്റി നാം പറയേണ്ടല്ലോ.....
മായാവിസം ഏറ്റവും വലിയ സത്യമാണ്. അതിനെ നിഷേധിക്കുന്നത് വെളിച്ചത്തിന് പുറഒതിരിഞ്ഞു നിൽക്കുന്നതിന് തുല്യമാണ്.
സർവ്വശക്തനായ മായാവി നിങ്ങളെയെല്ലാം അനുഗ്രഹിക്കട്ടെ

പള്ളിക്കുളം.. പറഞ്ഞു...

പണ്ട് പണ്ട് മായാവി പോയിട്ട് ഒരു മാങ്ങാണ്ടിപോലുമില്ലായിരുന്നു. മൊത്തം പൊടിപടലമായിരുന്നു. ആകെ മൊത്തം ഒരു മൂടാപ്പ്. എവിടേത്തിരിഞ്ഞാലും മൂടൽ മാത്രം. മായാവിയുടെ കയ്യും കാലും തലയും ചിരിയുമെല്ലാം പൊടിപടലങ്ങളിലായിരുന്നു. എങ്ങും ഒരു ആൾപ്പെരുമാറ്റം പോലുമില്ല. ഹരിപ്പാട്-കായംകുളം കെ.എസ്. ആർ.ടി.സി ഇല്ല. ആറാട്ടുപുഴ ലോക്കൽ കമ്മിറ്റി ആപ്പീസ് ഇല്ല. അഴീക്കോട് മാഷ് ജനിച്ചിട്ടുപോലുമില്ല. അങ്ങനെ ആകെപ്പാടെ കണ്ടാൽ ആർക്കും പേടി തോന്നുന്ന ഒരു തരം ഹൊറർ കാലാവസ്ഥ. പൊടുന്നനെ ദാണ്ടെ വരുന്നെടാ ഒരു ഇടിയും പിന്നൊരു മിന്നലും പിന്നൊരു മഴയും. 212 കോടി വർഷം തുടർച്ചയായി മഴപെയ്തു. അതിനു ശേഷം 2.5 കോടി വർഷം ചെറിയ ചാറ്റലുണ്ടായി. ചുരുക്കിപ്പറയട്ടെ, ഈ മഴയത്ത് കാർബൺ ഡയോക്സൈഡും ന്യൂക്ലോ നൈട്രിക്കാമ്ലവും ചേർന്ന് ന്യൂട്രോമോനുമോക്സൈഡ് ബിൻ മയക്കോവ്സ്കേൻ ഉണ്ടാവുകയും അത് പിന്നെ സിട്രസ് മിറാഡുമിറ്റ്സേനുമായി പ്രതിപ്രവർത്തിച്ച് മായാവിയുടെ ആദിരൂപം ഉണ്ടാവുകയും ചെയ്തു. ഇത് നിങ്ങൾ ഉദ്ദേശിക്കുന്നതിനേക്കാൾ വളരെ വളരെ ചെറുതായിരുന്നു. ഒരു ഏകദേശ ഏകകോശ മായാവി. പിന്നീട് ഇതേ അവസ്ഥ ഏതാണ്ട് 4.6 ബില്യൺ വർഷം തുടർന്നുവെങ്കിലും മഹാസമുദ്രത്തിന്റെ അന്തർധാരയിൽ ലയിച്ച് ഒറ്റക്ക് ഏകനായി നീന്തി നീന്തി നടക്കാനായിരുന്നു യോഗം. ഈ ഫൂമി മുകളിലുള്ളതിനെയൊക്കെ താഴേക്ക് ഗുരുത്വാകർഷിക്കുന്നതുപോലെ കടലിൽ നീന്തി നടന്നിരുന്ന നമ്മുടെ മായാവിയെ കരയിലേക്ക് കരത്വാകർഷിക്കുകയുണ്ടായി. അങ്ങനെ കരയിൽ ഒരാളും കൂട്ടിനില്ലാതെ കോടാനുകോടി രാപ്പകലുകളിൽ ബോറടിച്ചു നടക്കുമ്പോഴാണ് നമ്മുടെ മായാവി ഉല്പത്തിക്കും ഉല്പത്തി പുസ്തകത്തിനും മുമ്പുണ്ടായ മനോരമയുടെ ബാലരമയിൽ അവതരിക്കുന്നത്. ഇപ്പറഞ്ഞതെല്ലാം യാതൊരു സംശയത്തിനും ഇടനൽകാത്തവിധം വെള്ളാരം കണ്ണുള്ള സായിപ്പന്മാർ ശാസ്ത്രീയമായി തെളിയിച്ചതാണ്. അതുകൊണ്ടുതന്നെ ഇതിൽ സംശയിക്കുന്നവരുടെ തല ഇനിയും പരിണമിക്കാൻ ബാക്കിയുണ്ട് എന്നു മാത്രമേ എനിക്ക് പറയാനുള്ളൂ. കൂടാതെ ഞങ്ങൾ ശാസ്ത്രജ്ഞന്മാർ കണ്ടുപിടിക്കുന്നവയിൽ അത്മീയ മായാവികൾ വിശ്വസിക്കാൻ പാടുള്ളതല്ല. കൂടുതൽ സംശയമുള്ളവർ നേച്ചർമാസികയുടെ 24ആം ലക്കം നോക്കുക.

ചിത്രഭാനു പറഞ്ഞു...

എഡെയ് ആദിയി മ്യായാവി ഇല്ലെന്ന് ആര് പറഞ്ഞ്... എല്ലാം ശാസ്ത്രംകൊണ്ട് സമർഥിക്കാനാവില്ല. (അങ്ങനെ സമർഥിച്ചാ ഞങ്ങളുടെ കഞ്ഞികുടീ മുട്ടും!!!) ഇതൊക്കെ നടന്നു എന്നതിന് എന്ത് തെളിവ്!!! അഥവാ നടന്നാ തന്നെ നടത്തിച്ചത് നുമ്മടെ മായാവിയാണ്. പള്ളിച്ചേട്ടാ..ഈ നേച്ചർ ഒക്കെ എന്ത്... അതിലും ശാസ്ത്രീയമല്യോ നുമ്മടെ ബാലരമ. പിന്നെ നിങ്ങടെ ശാസ്ത്രം തന്നെ ശാസ്ത്രീയമല്ല. അല്ലെങ്കിൽ പിന്നെ ലാബിൽ എന്തേ നിങ്ങക്ക് കുരങ്ങനെ മനുഷ്യനാക്കാൻ പറ്റാത്തത്? കണ്ടോ കണ്ടോ.. ഉത്തരമില്ലാ,,,, ഇപ്പെന്തായീ..

യാത്രാമൊഴി പറഞ്ഞു...

എഡേയ് അപ്പൂട്ടാ,

"ആന്റിമാറ്റര്‍" എന്നതിലെ "മാറ്ററില്‍" തന്നെ റ്റ-മുതല്‍ ര്‍-റ വരെ, അലട്ടുപയലുകള്‍ക്കും, കെഴട്ടു പയലുകള്‍ക്കും ആവശ്യമുള്ള സകല സംഗതികളും ഉള്‍കൊള്ളുന്നു എന്ന് മനസ്സിലാക്കാനുള്ള സാമാന്യ വെവരം നിനക്കുണ്ടായില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. മത്തിക്കരയിലെ ഓലപ്പുരയിലേക്ക് രാത്രി രാത്രി സൈക്കിള്‍ ചവിട്ടിയത് പാഴായിപ്പോയല്ലോ ഉണ്ണീ...

ഗ്ലാനി വേണ്ട കുഞ്ഞേ. "കുരു" മുഖത്ത് നിന്നും (നീ ക്രീം തേച്ചു കളയുന്ന മറ്റെ കുരു അല്ല, ഇത് സാക്ഷാല്‍ ജ്ഞാനി കുരു) നേരിട്ട് വിജ്ഞാനം തുപ്പല് ചേര്‍ത്ത് കൈപ്പറ്റാത്തതാണ് നീ പ്രകടിപ്പിക്കുന്ന അജ്ഞതയ്ക്ക് കാരണം എന്ന് മായാവി വെളിപ്പെടുത്തിയിരിക്കുന്നു. എത്രയും വേഗം "ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ആഫ് മായാവി സയന്റിഫിക് ഹെറിറ്റെജ്" (IIMSH)-ന്റെ ഏതെങ്കിലും ലോക്കല്‍ കമ്മറ്റി ആപ്പീസില്‍ രെജിസ്റ്റര്‍ ചെയ്തു ശരിയായ കുരുവിനെ കണ്ടെത്തി ഒരു തുപ്പല്‍ കോളാമ്പി ദക്ഷിണ നല്‍കിക്കൊണ്ട് ആരംഭിക്കുക. നിനക്ക് മായാവി നല്ലത് നോക്കി വരുത്തി തരട്ടെ... :)

ചെല്ലക്കിളി പള്ളിക്കുളം,

ചെല്ലക്കിളി തലയ്ക്കകത്ത് മൊത്തം നബിയെ വെച്ചിട്ട് ഇവിടെ കിടന്നു 'മായാവീ മാങ്ങാപറീ...മായാവീ ചെളിക്കുത്തേ.." എന്ന സ്റ്റൈലില്‍ നാടോടി നൃത്തം കളിക്കുന്നത് ‌ മായാവീടെ പേരില്‍ വീഴുന്ന ഹിന്ദുക്കടേം, ക്രിസ്ത്യനികളുടേം ചോര ഒന്നിച്ചു നക്കാമല്ലോ എന്ന് കരുതിയിട്ടാണെന്നു തലയില്‍ അല്പമെങ്കിലും മായാവി ഉള്ളവര്‍ക്ക് പുടി കിട്ടും കേട്ടാ. ചെല്ലക്കിളിയെപ്പോലെ ഉള്ള "സൂത്ര"വേഷങ്ങളെ തിരിച്ചറിയുന്നതിലേക്കായി "മായാവീസ് ഗൈഡ് എബൌട്ട്‌ സൂത്രന്‍സ്" എന്ന ഗ്രന്ഥം തന്നെ ഇറങ്ങിയിട്ടുണ്ട്.
ഇവടെ കെടന്നു ചറുവാതെ ചെല്ലക്കിളി ചെന്നാട്ടെ.
ചെന്ന് എല്ലാം തെകഞ്ഞ സ്വന്തം കിത്താബിലോ, ആയത്തിലോ ഒക്കെ ആയത്തില്‍ ഒരു പിടി പിടിച്ച് നോക്ക്.
ക്യൂട്ടക്സിനെക്കുറിച്ചുള്ള ലേറ്റസ്റ്റു ശാസ്ത്രം വല്ലതും ഉണ്ടോ എന്ന്. :)
നേച്ചറിന്റെ കാര്യമൊക്കെ മായാവി നോക്കിക്കോളും.

ഞാന്‍ പറഞ്ഞു...

മായാവിസ്റ്റുകള്‍ ഏതവസ്ഥയിലാണ് മാവോയിസ്റ്റുകളാകുന്നത്? തിരിച്ചുള്ള ഒരു പരിവര്‍ത്തനം; അതായത് മാവോയിസ്റ്റില്‍ നിന്നും മായാവിസ്റ്റിലേക്ക് എത്ര മാത്രം സാദ്ധ്യമാണ്?

അപ്പൂട്ടന്‍ പറഞ്ഞു...

കുമളീകരഗുരോ.....
നീ ഹീലിയോസ്‌ പുണ്യാളനെ ഓർക്കുന്നുണ്ടോ? ആവിഡിക്റ്റ്‌ വിശുദ്ധനെ? ശവലിവർ ദാരിയർ? 'മദം' മാറി ആശ്വാസവിശ്വാസിയായ പപ്പൻഗുരുക്കളെ?

ഇവരൊക്കെ ആർമെസ്‌ ദേവാലയത്തിൽ വന്നിരുന്ന് മുട്ടിപ്പോയി പ്രാർത്ഥിച്ചിരുന്നത്‌ ഡിങ്കനേയാണ്‌, ഡിങ്കനേ മാത്രം. പ്രാർത്ഥനാനന്തരം ദ്രാവിഡ്‌ (ദ വാൾ) മിശിഹായെ സ്മരിച്ച്‌ (സ്മരണ വേണം പയലേ, സ്മരണ എന്ന കോവിവചനം) ഹോസ്റ്റൽ മുറിയിൽ നിത്യശാന്തി, ഡിസ്കോ ശാന്തി(യുടെ പടം) എന്നിവ നേടിയിരുന്ന കാലം. അന്നൊക്കെ ഡിങ്കോൾഫിക്കേഷനിൽ വിശ്വസിച്ചിരുന്ന നീയാണോ ഇന്ന് മായാവിസത്തിന്റെ വക്താവായി നടക്കുന്നത്‌? കഷ്ടാൽകഷ്ടതരം....


ഓഫടിക്കട്ടെ,
നിന്റെ ബ്ലോഗിൽ പണ്ടെങ്ങാണ്ടോ ഒരു കമന്റിട്ടിരുന്നു (ഒൺസ്‌ അപ്പാൺ ഏ ടെയിം), മെയിൽ ഐഡി തപ്പിപ്പിടിക്കാനുള്ള ശ്രമങ്ങൾ സ്വർഗ്ഗപ്രാപ്തി പോലെ സങ്കൽപം മാത്രമായി അവശേഷിച്ചു. എന്റെ ബ്ലോഗിൽ എന്റെ മെയിൽ ഐഡി കൊടുത്തിട്ടുണ്ട്‌, സമയം കിട്ടുമ്പോൾ ഒരു മെയിൽ കീച്ചിയേരേ....

manu പറഞ്ഞു...

A great post

അരുണ്‍ / Arun പറഞ്ഞു...

മായാവിയെ ഇംഗ്ലീഷ് അക്ഷരമാല വെച്ച് അളക്കുന്ന അപ്പൂട്ടന്റെ വിജ്ഞാനത്തിനു മുന്നില്‍ തലകുനിക്കുന്നു. മായാവി എന്തുകൊണ്ട് വസ്ത്രം ഉപേക്ഷിച്ചു എന്ന് ബ്രൈറ്റ് വ്യക്തമായി പറഞ്ഞുകഴിഞ്ഞു. അത് മനസ്സിലാക്കാന്‍ താ‍ങ്കളുടെ ഹൃദയത്തില്‍ മായാ(വി)ദൃഷ്ടി പതിഞ്ഞ് കുണ്ഡലിനിയെ ഉണര്‍തണം.ഡിങ്കമതത്തില്‍ വിശ്വസിക്കുന്ന താങ്കള്‍ ഹൃദയംവസ്ത്രം കൊണ്ട് മൂടിയിരിക്കുന്നു. അതാണ് ഈ പ്രശ്നത്തിനൊക്കെ കാരണം.
നന്മകള്‍ നേര്‍ന്നുകൊണ്ട്

പള്ളിക്കുളം.. പറഞ്ഞു...

യാത്രാമൊഴീ.. പൂന്തേന്മിഴീ.. കണ്ണിനു കണ്ണാം എൻ കണ്മണീ..
എന്നാ ഭീഷണിയാന്നേ.. ഞാനങ്ങ് പ്യാടിച്ചുപ്വോയി... ഈ മൊഴിച്ചേട്ടൻ.. ച്വാര കുടിക്കാനും സമ്മതിക്കുകേല..

ചിത്രഭാനു പറഞ്ഞു...

സർവാത്മീയമായ നമ്മുടെ മായാവിപ്രസ്ഥാനത്തെ ഭീകരവാദ പ്രസ്ഥാനമാക്കി കരിവാരിത്തേക്കാനുള്ള ശ്രമമാണു ‘ഞാൻ’ നടത്തുന്നത്. ഭക്തരേ അതിൽ വീണുപോകരുത്.
സർവ്വശക്തനായ മായാവീ... അപ്പൂട്ടനോട് പൊറുക്കേണമേ....
എല്ലാം മോളിലിരുന്നു അവൻ കേക്കുന്നു എന്നു ഓർമ്മവേണം
പിന്നെ അരുണേ.. കുണ്ഡലിനിയുടെ ശാസ്ത്രം കൂടി കേട്ടോളൂ... നമ്മുടെ ഉള്ളിലുള്ള എലക്ട്രോ മാഗ്നറ്റിക് റ്റരംഗങ്ങളെ പ്രകാശത്തിന്റെ തരംഗ ദൈർഘ്യത്തിലേക്ക് എത്തിക്കലാണത്. അങ്ങനെയാണു മായാവീടെ വടിയിൽനിന്നും ലൈറ്റ് വരുന്നത്!!
പള്ളിക്കുളത്തിന്റെ കിത്താബ് എന്താണാവോ... പൂമ്പാറ്റയോ ബാലഭൂമിയോ...ങ് ഹാ പിടികിട്ടി.. ലിറ്റിൽ ഡ്രാക്കുവിന്റെ ആരാധകനാണല്ലേ... അതാണു ചോരകുടീടെ കാര്യം പറഞ്ഞത്.. കൊള്ളാം.
മായാവീ കാത്തോളണേ

അപ്പൂട്ടന്‍ പറഞ്ഞു...

അരുൺ,
ഇംഗ്ലീഷ്‌ അക്ഷരമാലയിലും മലയാളം അക്ഷരമാലയിലും താങ്കൾക്ക്‌ വിശ്വാസമില്ലേ? പിന്നെ അതിൽ നിന്നും വ്യക്തമായ കാര്യം താങ്കൾ സംശയിക്കുന്നതെന്തിന്‌?

ചിത്രഭാനൂ,
മായാവി ദൈവമല്ലെന്നും വെറും ചാത്തനാണെന്നും തെളിയിക്കുന്ന ധാരാളം ലേഖനങ്ങൾ ഉണ്ട്‌. മായാവി വെറും ആവിയാണെന്ന് ഞങ്ങടെ വിശുദ്ധഗ്രന്ഥത്തിലും പറഞ്ഞിട്ടുണ്ട്‌.

മായാവി കുപ്പിപൊട്ടിക്കുന്നതാർക്കുമുന്നിൽ എന്നൊരു ലേഖനം സുപ്രസിദ്ധ ഡിങ്കഭക്തനായ ഓഎം രാജപ്പൻ എഴുതിയത്‌ വായിക്കൂ.

മായാവിയുടെ അണ്ടർവെയർ - കഥകളെ ചേസ്‌ ചെയ്യുന്നവർ എന്നൊരു കൃതി മൈഫോർ പബ്ലിക്കേഷൻസ്‌ ഇറക്കിയിട്ടുണ്ട്‌.

ഡിങ്കോയിസം എന്നാൽ എന്താണെന്ന് മനസിലാക്കിയ മഹത്തുക്കൾ ധാരാളം ഉണ്ട്‌.

സുപ്രസിദ്ധ ഡിറ്റക്റ്റീവ്‌ നോവലിസ്റ്റായ കല്യാണിയമ്മ മായാവിസത്തിൽ കോന്ത്രമ്പല്ലില്ല്ലാത്തവർക്ക്‌ സ്വാതന്ത്ര്യമില്ല എന്ന് പറഞ്ഞ്‌ ഡിങ്കോയിസം സ്വീകരിച്ചത്‌ ഓർക്കുക.

സ്വാതന്ത്ര്യസമരസേനാനികളായ മോഹനൻ, ദാസപ്പൻ, കെ ചന്ദ്രൻ', ശാസ്ത്രജ്ഞനായ ഇസഹാക്‌ ന്യൂതനൻ, ജപ്പാനിലെ ഫുട്ബാൾ കളിക്കാരൻ ഇക്കിള്യാക്യാ സാസാമുട്ടു, ഹോളിവുഡ്‌ താരം ആറ്‌നെല്ല് ശിവൻ തുടങ്ങിയവരുടെയൊക്കെ testimony ഡിങ്കോയിസം എന്നേ വാങ്ങിച്ചെടുത്തുകഴിഞ്ഞു.


പരമുവാശാന്റെ (ലൈസൻസി നമ്പ്ര 129012/1999) ദേവാലയത്തിനുമുന്നിലുള്ള ഡിങ്കരൂപം 6 സെക്കന്റ്‌ കൊണ്ട്‌ ഒരു ഫുൾ തീർത്തു എന്ന വാർത്ത കേട്ടിട്ടില്ലേ?

ഡിങ്കാലയത്തിനുമുകളിൽ കൃത്യം ഏപ്രിൽ മാസം 30ന്‌ നട്ടുച്ചയ്ക്ക്‌ മിന്നാമിനുങ്ങ്‌ പറക്കുന്നത്‌ കണ്ടിട്ടില്ലേ?

ഡിങ്കന്റെ പൂയ്‌പൂയ ദിവസം ആളുകൾ ഐസുകട്ടേടെ മുകളിലൂടെ നടക്കുന്നത്‌ കണ്ടിട്ടില്ലേ? ഒരുത്തന്റേങ്കിലും കാല്‌ മരവിച്ചിട്ടുണ്ടോ?

എന്നിട്ടും വിശ്വാസമായില്ലേ ഡിങ്കന്റെ ശക്തി??? കഷ്ടം.
എന്തായാലും ഡിങ്കൻ പൊറുക്കട്ടെ, നിങ്ങൾ പെറുക്കികളാകാതിരിക്കട്ടെ.
.

അജ്ഞാതന്‍ പറഞ്ഞു...

:)

ചേച്ചിപ്പെണ്ണ് പറഞ്ഞു...

kuttan

DonS പറഞ്ഞു...

പഹയാ.. ഇത്ര പ്രതീക്ഷിച്ചില്ല. പക്ഷെ, എനിക്ക് സൂത്രനെയാ ഇഷ്ടം..

Jeevan പറഞ്ഞു...

കലക്കി !! :))

പണ്ടേ വായിച്ചിരുന്നു..കമന്റിയില്ല എന്നേയുള്ളൂ..

അജ്ഞാതന്‍ പറഞ്ഞു...

ഭാരതീയ മായാവി കേന്ദ്രം ഡയരക്ടര്‍ ആവാന്‍ ഞാന്‍ റെഡി. എനി ചാന്‍സ്....?

ചിത്രഭാനു Chithrabhanu പറഞ്ഞു...

മന്ത്രദീക്ഷയെടുക്കൂ അനോണീ മന്ത്രദീക്ഷയെടുക്കൂ.. കഴുത്തുമുട്ടെ മുല്ലപ്പെരിയാറില്‍ നിന്നു "ഓം ഹ്രീം കുട്ടിച്ചാത്താ..ഓം ഹ്രീം കുട്ടിച്ചാത്താ" എന്ന് അണ പൊട്ടും വരെ ജപിക്കുക. മായാവി നിന്നെ രക്ഷിച്ചാല്‍ നീ തന്നെ ഡയറക്റ്റര്‍.

charuthan പറഞ്ഞു...

ഞാന്‍ സംശയിക്കുന്നു .................ഇതൊക്കെ കള്ളതരമല്ലേ...സത്യത്തില്‍ മായാവി ജീവിച്ചിരിപ്പുണ്ടോ.....ബോസോണുകള്‍ ,ഹട്രോനുകള്‍ എന്നൊക്കെ പറഞ്ഞു എന്നെ വഴി തെറ്റിക്കുകയാണോ...? എന്റെ നാട്ടിലാരും മായാവിയെ കണ്ടിട്ടില്ല...യാഥാര്‍ത്യം ഇതിനൊക്കെ അപ്പുറമല്ലേ....പിന്നെ ഞാന്‍ മായാവിയെ വിശ്വസിച്ചു നിങ്ങളുടെ കൂടെ ചേരുമ്പോള്‍ ഇതിനെക്കാള്‍ മഹാതരമായത് വല്ലതും വരുമോ...? എന്റെ സംശയം മാറുന്നില്ല ..........

chithrabhanu p പറഞ്ഞു...

നെവര്‍ ആന്‍ഡ് എവര്‍!! മായാവിയുടെ അസ്തിത്വത്തിനു തെളിവു ചോദിക്കുന്നോ? അതു പാടില്ല കുട്ടീ.
സര്വ്വ വ്യാപിയായതും അരൂപിയായതും ആവശ്യം വന്നാല്‍ ഏതു രൂപം വേണമെങ്കിലും സ്വീകരിക്കാവുന്നതുമായ
അഭൗമിക ശക്തിയാണ് മായാവി. അവനെ അനുഭവിക്കുക. നിന്നില്‍ അവനുണ്ട്. നിന്നെ പരീക്ഷിക്കാനാണ് ഇത്തരം ചിന്തകള്‍ അവന്‍ ഉണ്ടാക്കുന്നത്.
കപട ശാസ്ത്രം പറഞ്ഞ് യുക്തിവാദികള്‍ നിങ്ങളെ പാട്ടിലാക്കുന്നുണ്ടോ..? അവര്‍ അറിയുന്നില്ല അവര്‍ എന്താണ് ചെയ്യുന്നതെന്നു.
മായാവിയില്ലെങ്കില്‍ ഈ ഭൂമി, ലോകം എല്ലാം എങ്ങനെ ഉണ്ടാവാനാണ്. എന്തുനും വേണ്ടേ ഒരു കാരണം.... വിശ്വസിക്കൂ മകനേ വിശ്വസിക്കൂ. വിശ്വാസം അതല്ലേ എല്ലാം

നനഞ്ഞ പൂച്ച പറഞ്ഞു...

ഡിങ്കന്‍ സൃഷ്ടിച്ച ഒരു അപൂര്‍ണ അവതാരം മാത്രമാണ് മായാവി ..

Ranjith kumar പറഞ്ഞു...

similarity between mayavi and physics is the existence of an anti-particle to every particle which posses dual nature,with symmwtry along the axis of rotation with period 4.56Ga from the origin of universe which wich is the initial point where we are taking the time as zero in our measurement.......