Click here for Malayalam Fonts

2010, മേയ് 2, ഞായറാഴ്‌ച

ഇതിഹാസം


ഒടുവില്‍ ഞാനീ കെട്ട് പൊട്ടിക്കും

ആ ഒഴുക്കില്‍ നിനക്കു പിടിച്ചുനില്‍ക്കാനാവില്ല

ഒഴുകിയൊഴുകി നീ അജ്ഞാത തീരങ്ങളില്‍ ചെന്നടിയും

യുഗങ്ങളോളം മണ്ണിനടിയില്‍ തപസ്സു ചെയ്യും

ഒടുവിലൊരുനാള്‍ മഴയായി ഞാന്‍ നിന്നിലേക്ക്‌ പെയ്യും

മൃതിയില്‍നിന്ന്‍ മറ്റൊരു ജീവനിലേക്ക് നാം കുതിക്കും

പിറ്റേ ദിവസം ആ കരയില്‍ ഒരു ചുവന്ന പുഷ്പം

വിരിഞ്ഞു നില്‍പ്പുണ്ടാവും....

5 അഭിപ്രായങ്ങൾ:

ചിത്രഭാനു പറഞ്ഞു...

പഴയതാണ്. എങ്കിലും..
അഭിപ്രായം പറയുക.....

junaith പറഞ്ഞു...

ഒടുവിലൊരുനാള്‍ മഴയായി ഞാന്‍ നിന്നിലേക്ക്‌ പെയ്യും

Kalavallabhan പറഞ്ഞു...

"ഒടുവില്‍ ഞാനീ കെട്ട് പൊട്ടിക്കും"

കെട്ട് പൊട്ടിച്ചൊരിതിഹാസം വേണോ ?

sreeNu Lah പറഞ്ഞു...

:)

sarath mj പറഞ്ഞു...

kuzhappamillalo..!!