Click here for Malayalam Fonts

2011, ഫെബ്രുവരി 11, വെള്ളിയാഴ്‌ച

മറുപടി

എന്നിട്ടുമവര്‍ ചോദിക്കുന്നു*

“നിങ്ങളെന്താണ് ആത്മീയസുഖങ്ങളെക്കുറിച്ചും

രാജ്യം കൈവരിച്ച പുരോഗതിയെക്കുറിച്ചും

ഗ്ലോബൽ വില്ലേജിന്റെ ഗുണഗണങ്ങളെക്കുറിച്ചും സംസാരിക്കാത്തത്..?"

ഞാന്‍ പറഞ്ഞു.

“വരൂ ഈ തെരുവിലെ കരിഞ്ഞ ബാല്യം കാണൂ”

വഴിയരികില്‍ അവര്‍നടത്തുന്ന വിസര്‍ജ്ജനങ്ങള്‍ കാണുമ്പോള്‍

നിങ്ങള്‍ ശുചിത്വത്തെക്കുറിച്ച് ചിന്തിച്ചേക്കാം.

പക്ഷെ ഞാന്‍ ചിന്തിക്കുന്നത് അസമത്വത്തെക്കുറിച്ച് മാത്രമാണ്.


*നെരൂദയുടെ “ചില കാര്യങ്ങളുടെ വിശദീകരണം” ഓര്‍ത്തുകൊണ്ട്...  

19 അഭിപ്രായങ്ങൾ:

ചിത്രഭാനു പറഞ്ഞു...

വൈബ്രന്റ് ഗുജറാത്തിലെ തെരുവുകളിലൂടെ നടന്നപ്പോൾ കണ്ട കാഴ്ചയാ‍ണ് ഇത്. ഇത് കണ്ടുകൊണ്ട് നമുക്ക് എങ്ങനെ വികസനത്തെക്കുറിച്ച് പറയാനാകും. ഈയടുത്ത് ക്യൂബൻ ഗവർമെന്റ് ഒരു പോസ്റ്റർ ഇറക്കിയത് ശ്രദ്ധയിൽ പെട്ടു. അതിങ്ങനെ “ലോകത്താകമാനം 20 മില്ല്യൺ കുട്ടികൾ ഉറങ്ങുന്നത് തെരുവിലാണ്. അതിൽ ഒരു കുട്ടി പോലും ക്യൂബയിലില്ല”. കൂട്ടരേ വികസനമെന്ന് പറഞ്ഞാൽ വേറെ എന്താണ്?

ഭാനു കളരിക്കല്‍ പറഞ്ഞു...

valare nannaayi udayabhanu. unnathamaya chinthayaanithu

kIRan പറഞ്ഞു...

man, put a share or like button in the blog. u'll get it in the settings.

ഉമേഷ്‌ പിലിക്കൊട് പറഞ്ഞു...

സംവേദനത്തില്‍ നിന്നും ഇനിയും വരട്ടെ

രാമൊഴി പറഞ്ഞു...

sharp..

നിശാസുരഭി പറഞ്ഞു...

ഇത് കണ്ടുകൊണ്ട് നമുക്ക് എങ്ങനെ വികസനത്തെക്കുറിച്ച് പറയാനാകും എന്നത് തന്നെയാണതിലെ ചോദ്യം. ഈയിടെ കാസ്ട്രോയുടെ ഒരു ഇന്റര്‍വ്യൂ മാതൃഭൂമിയില്‍ ഉണ്ടായിരുന്നു, വായിച്ച് കഴിഞ്ഞപ്പോള്‍ കക്ഷിയോടുള്ള ആദരവ് പതിന്മടി ഉയര്‍ന്നു.

ആശംസകള്‍..

ചിത്രഭാനു പറഞ്ഞു...

Kiran, Its done. Friends and comrades, thank you for the supports. I am really shame full to write poem about it. Since we, the society including me, are the reasons for this situation. I hope I can do some more things. Still I will die if I couldn't express. I question, therefore I am. Thus I write.

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

അതേ,നമുക്ക് എങ്ങിനെ ഈ കാഴ്ചകള്‍ കണ്ടില്ലെന്നു നടിക്കാനാവും, എങ്ങിനെ പ്രതികരിക്കാതിരിക്കാനാവും?

പാവപ്പെട്ടവന്‍ പറഞ്ഞു...

കാഴ്ചയുടെ പ്രശ്നം പലപ്പോഴും സുവ്യക്തതക്കു ഗുണം ചെയ്യണം ...അല്ലങ്കിൽ അത്തരം കാഴ്ചവെറും കാഴ്ചയാകും

Saghav പറഞ്ഞു...

powerful idea, simple presentation. thanks for the thought!

സ്മിത മീനാക്ഷി പറഞ്ഞു...

sharp and powerful...

Bhavya. P S പറഞ്ഞു...

നമ്മുടെ തെരുവുകളിലേക്ക്‌ ഒരു തവണയെങ്കിലും കണ്ണുകള്‍ നല്‍കിയാല്‍ രക്തം തിളക്കും. പിന്നെ വീണ്ടും സ്വന്തം ജീവിതഭാരങ്ങളിലേക്ക് ആ തിളച്ച രക്തം ഒഴുകിപ്പോകും. വീണ്ടും തിളക്കും....വീണ്ടും....
.ശാശ്വതമായ ഒരു പ്രചോദനവും വികാരങ്ങളുമാണ്‌ നമ്മുടെ സമൂഹത്തിനാവശ്യം.....ഒരു മാറ്റത്തിന് തുടക്കം കുറിക്കുന്ന രീതിയില്‍........

bhavyapavizham പറഞ്ഞു...

നമ്മുടെ തെരുവുകളിലേക്ക്‌ ഒരു തവണയെങ്കിലും കണ്ണുകള്‍ നല്‍കിയാല്‍ രക്തം തിളക്കും. പിന്നെ വീണ്ടും സ്വന്തം ജീവിതഭാരങ്ങളിലേക്ക് ആ തിളച്ച രക്തം ഒഴുകിപ്പോകും. വീണ്ടും തിളക്കും....വീണ്ടും....
.ശാശ്വതമായ ഒരു പ്രചോദനവും വികാരങ്ങളുമാണ്‌ നമ്മുടെ സമൂഹത്തിനാവശ്യം.....ഒരു മാറ്റത്തിന് തുടക്കം കുറിക്കുന്ന രീതിയില്‍........

എന്‍.ബി.സുരേഷ് പറഞ്ഞു...

ചില കാര്യങ്ങളുടെ വിശദീകരണം എന്ന കവിതയുടെ ഓർമ്മയല്ലേ?

വരൂ, ഈ തെരുവുകളിലെ രക്തം കാണൂ
വരൂ, കാണൂ
ഈ തെരുവുകളിലെ രക്തം.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

കൊള്ളാം...കേട്ടൊ ഭായ്

Sreedevi പറഞ്ഞു...

നല്ല വരികള്‍.ചിത്രഭാനുവിന്റെ ചിന്തകളോട് യോജിക്കുന്നു..ഇത് എഴുതിയാല്‍ മാത്രം പോര എന്ന് പറഞ്ഞത് എത്ര സത്യമാണ് .

ചെറുവിരല്‍ എങ്കിലും അനക്കാന്‍ കഴിയണം.മാറ്റങ്ങള്‍ എത്ര ചെറുതെങ്കിലും അത് വരുത്താന്‍ നാം ശ്രമിക്കണം ..

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

നല്ല കവിത

nikukechery പറഞ്ഞു...

കാഴ്ച്ചകളെല്ലാം ഇതുപോലെ നേർക്കാഴ്ച്ചകളാകാൻ ആശംസകൾ.കവിതക്കും.

Rare Rose പറഞ്ഞു...

മൂര്‍ച്ചയേറിയത്..

ഇഷ്ടമില്ലാത്തത് കാണാതിരിക്കാന്‍ കണ്ണൊന്നടച്ചിരുട്ടാക്കിയാല്‍ പോരേ നമുക്ക്. വൃത്തിഹീനമായ തെരുവോരങ്ങള്‍ അലോസരപ്പെടുത്താതെ,കണ്ടാലും പലതും കണ്ടില്ലെന്നു നടിക്കാന്‍ എല്ലാരുമെന്നേ പഠിച്ചു കഴിഞ്ഞു.:(