ഒരുനാള്‍ നിങ്ങളറിയും ഞാനെന്തിത്ര ക്ഷുഭിതനായെന്ന് .
പൊതു സമൂഹ തീര്‍പ്പുകള്‍ക്കനുസരിച്ച് ഞാനെന്തേ പോവാഞ്ഞതെന്ന്
അന്ന് നിങ്ങള്‍ക്ക് മനസ്സിലാവും.
ഒരു നാള്‍ നിങ്ങള്‍ മനസ്സിലാക്കും ഞാനെന്തിന് മാപ്പു പറഞ്ഞുവെന്ന്.
ഈ വേലിക്കപ്പുറമുള്ള ചതിക്കുഴികളെ നിങ്ങളന്ന് തിരിച്ചറിയുകതന്നെ ചെയ്യും.
ഒരുനാള്‍ ചരിത്രത്തിന്റെ മഞ്ഞ താളുകളില്‍ അരണ്ട വെളിച്ചത്തില്‍
നിങ്ങളെന്നെ കണ്ടെത്തും.
എനിക്കിത്തിരികൂടി നല്ല ബുദ്ധി ഉണ്ടായിരുന്നേല്‍
എന്ന് നിങ്ങള്‍ പ്രത്യാശിക്കും.
എന്നാല്‍ അന്ന് രാത്രി നിങ്ങളെന്നെയോര്‍ക്കും,
ഒരു ചെറു പുഞ്ചിയിയടങ്ങിയ നിശ്വാസത്തോടെ
നിങ്ങളെന്നെ അടുത്തറിയും.
അന്ന് ഞാന്‍ ഉയര്‍ത്തെഴുന്നേല്‍ക്കും.
*വിവര്‍ത്തനത്തിന്റെ നിയമങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നറിയില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ