രണ്ടാം ലോക മഹായുദ്ധത്തിലെ സൈനികരില്‍ 75 % പേരും തങ്ങളുടെ കയ്യില റൈഫിള്‍ ഉപയോഗിച്ചില്ലത്രേ. ഉപയോഗിച്ചവരില്‍ പലരും എതിരാളിയുടെ തലക്ക് മുകളിലാണ് വെടിവച്ചത്. സ്വന്തം സ്പീഷീസിലെ ആളുകളെ കൊല്ലാനുള്ള മനുഷ്യന്റെ ആത്യന്തികമായ റസിസ്റ്റൻസ് ആണത്രേ ഇതിനു കാരണം. അതിനു ശേഷം സൈനിക പരിശീലനങ്ങളിൽ ആളുകളെ ഈ എമ്പതി ഇല്ലാതാക്കുന്നതിനുള്ള ട്രെയിനുങ്ങുകൾ ഉൾപ്പെടുത്തി. വിയറ്റ്നാം വാർ എത്തിയപ്പോൾ അത് 15 % ലേക്ക് ചുരുങ്ങുകയും ചെയ്തു.
ബ്ലാക് മിറര്‍ എന്ന ബ്രിട്ടീഷ് സീരീസിലെ മെന്‍ എഗൈന്‍സ്റ്റ് ഫയര്‍ (സീസണ്‍ 3 എപ്പിസോഡ് 5 ) എന്ന കഥയിലാണ് ഇതിനെക്കുറിച്ച് പറയുന്നത് . ബ്ലാക് മിറര്‍ ഡാര്‍ക് ടെക്നോ-ഫിക്ഷന്‍ എന്നൊക്കെ വിളിക്കാവുന്ന ജോണറില്‍ പെടും. ഓരോ എപ്പിസോഡും ഒരുമണിക്കൂര്‍ നീളുന്ന വെത്യസ്ത കഥകളാണ്. എല്ലാത്തിന്റേയും പൊതു സ്വഭാവം ഫ്യൂച്ചര്‍ ടെക്നോളജി ബാഗ്രൗണ്ടിലുള്ള കഥകളാണ്. ഉദാഹരണത്തിന് നമ്മള്‍ കണ്ട കാഴ്ചയൊക്കെ എപ്പോള്‍ വേണമെങ്കിലും ഒരു സ്ക്രീനില്‍ റിവൈന്റ് അടിച്ച് കാണാനായി ഘടിപ്പിക്കുന്ന ചിപ്പ്, ബ്രെയിന്‍ ആക്റ്റിവിറ്റികളെ കോപ്പി ചെയ്ത് സിമുലേറ്റഡ് (യഥാര്‍ഥമല്ലാത്ത) ലോകത്ത് ജീവിപ്പിക്കുന്ന ഏര്‍പ്പാട്, അങ്ങനെയങ്ങനെ. എന്നാല്‍ എല്ലാത്തിന്റേയും പ്രതിപാത്യം മനുഷ്യ ബന്ധങ്ങളും വികാരങ്ങളുമാണ്. അതുകൊണ്ട് തന്നെ വളരെ ഹോണ്ടിങ്ങ് ആയ പല പ്ലോട്ടുകളും ഇതില്‍ കാണാം.
ഈ പറഞ്ഞ എപ്പിസോഡ് കൊലപാതകങ്ങളെക്കുറിച്ചാണ് പറയുന്നത്. സ്ട്രൈപ്പ് എന്ന പ്രധാന കഥാപാത്രം ഒരു സൈനികനാണ്. റോച്ചസ് എന്ന മോണ്‍സ്റ്റര്‍ വിഭാഗങ്ങളെ തേടിപ്പിടിച്ച് കൊല്ലുകയാണ് ഇവരുടെ ജോലി. മനുഷ്യ ശരീരമുണ്ടെങ്കിലും അവരുടെ മുഖവും ശബ്ദവുമെല്ലാം വിക്രുതവും ഭീതിജനകവും വെത്യസ്തവും ആണ്. പുള്ളിയുടെ ആദ്യ മിഷനില്‍ അയാള്‍ ഒരുപാട് മോണ്‍സ്റ്ററുകളെ കൊല്ലുന്നു. അതിനിടക്ക് ഒരുത്തന്റെ കയ്യിലെ എല്‍ ഇ ഡി ഫ്ലാഷ് ലൈറ്റ് ഇയാളുടെ കണ്ണില്‍ പതിക്കുകയാണ്. അതിനു ശേഷം അയാൾക്ക് ഉറക്കത്തിലും മറ്റും വല്ലാത്ത ഡിസ്റ്റർബൻസ് വരുന്നു.
അടുത്ത മിഷനിൽ അയാളുടെ സീനിയർ ആയ സ്ത്രീ കൊല്ലപ്പെടുന്നു. ആയാളും കൂടെയുള്ള സ്ത്രീ കോളീഗും ചേർന്ന് പ്രതികാരത്തിനായി പോവുമ്പോൾ കാണുന്നത് ഒരു സ്ത്രീയും കുട്ടിയേയും ആണ്. കോളീഗ് അവർക്ക് നേരെ നിറയൊഴിക്കാൻ നിക്കുമ്പോൾ അയാൾ തോക്ക് തട്ടിമാറ്റി അവരെ ഇടിച്ചിടുന്നു. സത്യത്തിൽ ആ സ്ത്രീയും കുട്ടിയും റോച്ചസ് വംശക്കാരാണ്. എന്നാൽ അയാൾക്ക് ഇപ്പോൾ അവരെ കാണുമ്പോൾ മനുഷ്യരിൽ നിന്ന് ഒരു വ്യത്യാസവും തോന്നുന്നില്ല. നിങ്ങളെപ്പോലെ സാധാരണ മനുഷ്യരാണ് ഞങ്ങൾ എന്നും നിങ്ങളുടെ കാഴ്ചകളെ അവർ സ്വാധീനിച്ചിരിക്കുകയാണെന്നും ആ സ്ത്രീ അയാളോട് പറയുന്നു. പിന്നീട് അയാളെ കോളീഗ് വന്ന കീഴ്പ്പെടുത്തുകയും സ്ത്രീയെയും കുട്ടിയേയും കൊല്ലുകയും ചെയ്യുന്നു.
പിന്നീട് സൈക്കോളജിസ്റ് അയാൾക്ക് എല്ലാം വിശദീകരിക്കുമ്പോൾ ആണ് അയാൾക്ക് (നമുക്കും ) ഇത് മനസ്സിലാവുന്നത്. റോച്ചർ എന്നത് അധകൃതരായ ഒരു ജന സമൂഹമാണ്. അവർ ബുദ്ധിയിൽ താഴ്ന്നവർ ആണെന്നും, ആക്രമകാരികളാണെന്നുമാണ് സൈക്കോളജിസ്റ് അയാളോട് പറയുന്നത്. പോരാത്തതിന് കാൻസർ നിരക്ക് കൂടുതലായ ഇവർ വരുന്ന തലമുറയുടെ ആരോഗ്യത്തിന് ഭീഷണിയാണെന്നും അത് നമുക്ക് അനുവദിക്കേണ്ടതുണ്ടോ എന്ന് അയാളോടി ചോദിക്കുന്നു. മാസ്സ് (MASS ) എന്ന മിലിട്ടറി സിസ്ടത്തിലാണ് എല്ലാ സൈനികരും. ഈ മാസിന്റെ ടെക്‌നോളജി വച്ച് മനുഷ്യന്റെ സെൻസുകളെ കൂടുതൽ ഷാർപ്പ് ആക്കാനാവും. മാത്രമല്ല അവരുടെ കാഴ്ച, കേൾവി മനം സ്പര്ശനം എന്നിവയെ ഒക്കെ മാറ്റി മറിക്കാനുമാവും. അങ്ങനെയാണ് റോച്ചർ വിഭാഗങ്ങളെ കാണുമ്പോൾ ഇത് മനുഷ്യർ അല്ലെന്നും ഇവരെ കൊല്ലുന്നതിൽ കുഴപ്പം ഇല്ലെന്നും തോന്നുന്നത്. ചോരയിൽ കുളിച്ചാലും അതിന്റെ മണമോ ഫീലോ ഉണ്ടാവില്ല. ഒരു എഫിഷ്യന്റ് മിലിട്ടറിക്ക് ഇതാണ് വേണ്ടത് എന്നാണ യാൾ പറയുന്നത്. ഫ്‌ളാഷ് ലൈറ്റിലൂടെ റോച്ചറുകൾ ഈ മാസിലേക്ക് വൈറസ് നെ കടത്തി വിടുകയായിരുന്നു. ഒരു കൂട്ടം ആളുകളെ വംശഹത്യക്ക് തയ്യാറാക്കുന്നതാണ് ഈ MASS.
ഫിക്ഷൻ ആണെങ്കിലും വല്ലാതെ ഹോണ്ട് ചെയ്തു ഈ കഥ. ഒരു വിഭാഗത്തെ ഇല്ലാതാക്കാൻ, അടിച്ചമർത്താൻ ഫാസിസ്റ് സ്റ്റേറ്റുകളും സമൂഹവും ഇത്തരം ടൂളുകൾ ആണ് ഉപയോഗിക്കുന്നത്. അപരവൽക്കരണത്തിലൂടെയാണ് ഈ സമൂഹം ഒരു വിഭാഗത്തെ വെറുക്കപ്പെട്ടവരാക്കുന്നത്. അപരിചിതമായ ഒന്നിനെക്കുറിച്ച് എന്ത് നുണയും പ്രചരിപ്പിക്കാം. അതിലൂടെ ആ സമൂഹത്തോട് ഒരു പേടിയും തുടര്‍ന്ന് വെറുപ്പും ഉണ്ടാക്കാനാവും. അങ്ങനെയാകുമ്പോള്‍ അവരുടെ വേദനയോ പ്രശ്നങ്ങളോ പൊതു സമൂഹത്തിന്റെ ചെവിയില്‍ എത്തുകയില്ല. ഒരു ദളിതനെ പൊതു കിണറ്റില്‍ നിന്ന് വെള്ളം കുടിച്ചതുകൊണ്ട് തല്ലി അവാശനാക്കിയെന്ന വാര്‍ത്ത ആളുകളെ ഞട്ടികാത്തത് ഇതുകൊണ്ടാണ്. ആ സമൂഹം അനുഭവിക്കുന്ന കടുത്ത അതിക്രമങ്ങളെക്കെ ഇന്‍വിസിബിള്‍ ആവുകയും പ്രിവില്ലേജ്ഡ് ആയ സമൂഹമാണ് ദുരിതം അനുഭവിക്കുന്നത് എന്ന പൊതുബോധം ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്നത് ഇങ്ങനെയാണ്. ലോകമൊട്ടുക്ക് കാണാവുന്ന ഇസ്ലാമിക് വില്ലനൈസേഷനും മറ്റൊന്നുമല്ല കാരണം. ജൂതരെ വെത്യസ്ത മനുഷ്യ വര്‍ഗ്ഗമായി കണ്ടില്ലായിരുന്നെങ്കില്‍ ആ വംശഹത്യ ഇത്ര എളുപ്പമാവുമായിരുന്നില്ല. ഒരുപക്ഷേ നാളെ മിലിട്ടറികള്‍ ഇതൊക്കെ പ്രാവര്‍ത്തികമാക്കാവും മതി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ