Click here for Malayalam Fonts

2010, മേയ് 27, വ്യാഴാഴ്‌ച

നിശ്ശബ്ദ കവിതകള്‍ --I

1

ചിപ്പികള്‍ കോര്‍ത്ത് മാലയിട്ടു നടക്കുമ്പോള്‍
ആരറിഞ്ഞു അതിലൊരു
കടല്‍ വറ്റിക്കിടപ്പുണ്ടെന്ന്.....

ഇല്ല. ഞാനിനി മഴവില്‍നിറങ്ങളെ
തേടിയലയില്ല
ആ അരിവാള്‍ മൂര്‍ച്ഛയില്‍
ഞാനറുക്കപ്പെട്ടാലോ....

2

എന്ത്....
ഞാനെന്തിനീ
മഞ്ചാടി മണികള്‍ പെറുക്കുന്നുവെന്നോ...

അതില്‍ നാം
പരസ്പരം നഷ്ടപ്പെടുത്തിയ കാലം
ഒളിച്ച് കിടപ്പുണ്ട്

അടവെച്ചടവെച്ചതിനെയെനിക്ക്...
ക്ഷമിക്കണം..
നമുക്ക് വിരിയിക്കണം.


3

വാക്കുകള്‍ക്കിടയില്‍ നീകുറിക്കുന്ന
മൗനത്തിലൂടെയാണ്
ഞാന്‍
നിന്നെ കേള്‍ക്കുന്നത്


4

വഴിവിളക്കുകള്‍ നമുക്കെന്താണ് നല്‍കുന്നത്..?
വെളിച്ചം?
വഴി?
ജീവിതം?

അല്ല

ഇരുള്‍നിറഞ്ഞ യാത്രയില്‍
വഴികള്‍ നല്‍കുന്ന
സ്നേഹോപഹാരങ്ങളാണ്

ഈ വഴിവിളക്കുകള്‍

12 അഭിപ്രായങ്ങൾ:

ചിത്രഭാനു Chithrabhanu പറഞ്ഞു...

അഭിപ്രായങ്ങള്‍ തുറന്നെഴുതുമല്ലോ.....

ഉപാസന || Upasana പറഞ്ഞു...

വഴിവിളക്കുകള്‍ നമുക്കെന്താണ് നല്‍കുന്നത്..?
വെളിച്ചം?
വഴി?
ജീവിതം?

അല്ല

ഇരുള്‍നിറഞ്ഞ യാത്രയില്‍
വഴികള്‍ നല്‍കുന്ന
സ്നേഹോപഹാരങ്ങളാണ്


എന്തൊരു ചിന്തകള്‍!!

ആദ്യത്തെ വരികള്‍ എവിടേയോ വായിച്ചഇട്ടുണ്ട്. പലരും എഴുതിയിട്ടുണ്ട് അത്, പല തവണ.

ബാക്കിയുള്ളവ നന്ന്
:-)

vasanthalathika പറഞ്ഞു...

നന്നായിരിക്കുന്നു.
all the best..

Raveena Raveendran പറഞ്ഞു...

ചിപ്പികള്‍ കോര്‍ത്ത് മാലയിട്ടു നടക്കുമ്പോള്‍
ആരറിഞ്ഞു അതിലൊരു
കടല്‍ വറ്റിക്കിടപ്പുണ്ടെന്ന്.....

മനോഹരമായ കവിത....

sarath mj പറഞ്ഞു...

നല്ല കവിതകള്‍ വരുന്നുണ്ടല്ലോ . . നാടു വിട്ടതു കൊണ്ടാണോ ..?

mukthaRionism പറഞ്ഞു...

>> ഇല്ല. ഞാനിനി മഴവില്‍നിറങ്ങളെ
തേടിയലയില്ല
ആ അരിവാള്‍ മൂര്‍ച്ഛയില്‍
ഞാനറുക്കപ്പെട്ടാലോ.... <<

നല്ല വരികള്‍..
ഇഷ്ടായിട്ടോ...

വല്യമ്മായി പറഞ്ഞു...

വാക്കുകള്‍ക്കിടയില്‍ നീകുറിക്കുന്ന
മൗനത്തിലൂടെയാണ്
ഞാന്‍
നിന്നെ കേള്‍ക്കുന്നത്


മൗനം വാചാലം അല്ലേ :)

ഞാനും എഴുതിയിട്ടുണ്ട് ഇതേ അര്‍ത്ഥത്തില്‍ ചിലത്

http://rehnaliyu.blogspot.com/2007/11/blog-post.html

Deepa Bijo Alexander പറഞ്ഞു...

വഴിവിളക്കുകള്‍ നമുക്കെന്താണ് നല്‍കുന്നത്..?
വെളിച്ചം?
വഴി?
ജീവിതം?

അല്ല

ഇരുള്‍നിറഞ്ഞ യാത്രയില്‍
വഴികള്‍ നല്‍കുന്ന
സ്നേഹോപഹാരങ്ങളാണ്

ഈ വഴിവിളക്കുകള്‍


കൊള്ളാം.

ചിത്രഭാനു Chithrabhanu പറഞ്ഞു...

നന്ദി പ്രോത്സാഹനങ്ങൾക്ക്, വിമർശനങ്ങൾക്കും

അജ്ഞാതന്‍ പറഞ്ഞു...

നല്ല കവിത...
മലയാളിത്തമുള്ള മനോഹരമായ കവിത.
ഇനിയും ഇതു പോലുള്ള കവിതകളും, കഥകളും പ്രതീക്ഷിക്കുന്നു...
ആശംസകള്‍ നേര്‍ന്നുകൊണ്ട്...
സസ്നേഹം...
അനിത
JunctionKerala.com

bhavyapavizham പറഞ്ഞു...

nannayittund...expecting much more.....

sreejith പറഞ്ഞു...

great one....! heart-felt congrats